പിന്‍വാതില്‍ നിയമനശ്രമം തടഞ്ഞു
ശ്രീകൃഷ്ണപുരം: പരിയാനമ്പറ്റ ക്ഷേത്രത്തില്‍ കോഴ വാങ്ങി നിയമനം നടത്താനുള്ള ശ്രമം ഡി.വൈ.എഫ്.ഐ പൂക്കോട്ടുകാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു.
പരിയാനമ്പറ്റയിലും കീഴിലുള്ള കല്ലുവഴി മേയ്ക്കാംകാവിലും അറ്റന്‍ഡര്‍, സ്വീപ്പര്‍ തസ്തികകളിലേക്ക് മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടുപേരെ നിയമിക്കാന്‍ നേരത്തെ ധാരണയിലെത്തിയിരുന്നു.
ഇവരുടെ പേര് മൂന്ന് കൊല്ലം മുമ്പുള്ള അപേക്ഷകരുടെ ലിസ്റ്റില്‍ ഇല്ല. മിനുട്‌സില്‍ കൃത്രിമം കാട്ടി ഇവരുടെ പേരൂം തിരുകിക്കയറ്റുകയായിരുന്നു. പ്രതിഷേധം ഭയന്ന് 10 ന് തീരുമാനിച്ച ഇന്റര്‍വ്യൂ എട്ടിന് നടത്തുമെന്ന് പലരോടും ഫോണില്‍ വിളിച്ചു പറഞ്ഞു. പൊലിസ് ക്ഷേത്രത്തിലെത്തി അനധികൃത നിയമനം നിര്‍ത്തിവെക്കാന്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ആവശ്യപ്പെട്ടു.
സമരത്തിന് ഡി.വൈ.എഫ്.ഐ നേതാക്കളായ രാജേഷ്, മോനിഷ് , വിനീത് , അജിത്കുമാര്‍, റിജേഷ് നേതൃത്വം നല്‍കി. പ്രേംകുമാര്‍, കെ. ജയദേവന്‍, മുരളീകൃഷ്ണന്‍, പ്രഭാകരന്‍ അധികൃതരുമായി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."