അറിവില്ലായ്മ ശൂന്യതയാണ്
'ഞായര്‍ പ്രഭാത'ത്തിലെ 'ഉള്‍ക്കാഴ്ച' ശരിക്കുമൊരു വഴിവെളിച്ചമാണ്. ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന സ്വാഭാവികമായ പ്രയാസങ്ങളെ പോസിറ്റിവായി കാണാന്‍ പ്രേരിപ്പിച്ച് വായനക്കാരെ നിരന്തരം പ്രചോദിപ്പിക്കുകയാണ് എഴുത്തുകാരന്‍.
അക്ഷരാഭ്യാസമില്ലാത്തവന്റെ മനസ് സത്യത്തില്‍ ശൂന്യമാണ്, തരിശുഭൂമി പോലെ. വിജ്ഞാനത്തിന്റെ പ്രസക്തിയും ആവശ്യകതയും ശക്തമാകുമ്പോഴും മനുഷ്യര്‍ അശ്രദ്ധരായി നടക്കുന്ന കാലത്ത് ഒരു ഉണര്‍ത്തുപാട്ടായിരിക്കുന്നു സെപ്റ്റംബര്‍ 17(ലക്കം 157)ലെ 'ഞായര്‍പ്രഭാത'ത്തില്‍ പ്രസിദ്ധീകരിച്ച 'ഉള്‍ക്കാഴ്ച'. എക്കാലത്തും നിലനില്‍ക്കുന്ന മനുഷ്യന്റെ അഹംബോധത്തെ, അഹംഭാവത്തെ തുറന്നുകാട്ടിയ ലേഖനം മനുഷ്യനും മൃഗവും തമ്മില്ലുള്ള അന്തരം അറിവു തന്നെയാണെന്നു വ്യക്തമാക്കുന്നു. അറിവില്ലാത്തവന്‍ ദരിദ്രനും അറിവുള്ളവന്‍ സമ്പന്നനുമെന്നു ലോകം തിരിച്ചറിയട്ടെ. എന്തുകൊണ്ടും പ്രചോദകങ്ങളായിരുന്നു കുറിപ്പിലെ ഓരോ വാചകങ്ങകളും. വിദ്യാര്‍ഥി എന്ന നിലയില്‍ എന്നെ ഏറെ സ്വാധീനിക്കുകയും ചെയ്തു അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."