HOME
DETAILS

ഘര്‍വാപസി: മനുഷ്യാവകാശ ലംഘനം

  
backup
September 30 2017 | 21:09 PM

%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%aa%e0%b4%b8%e0%b4%bf-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%b2

മനുഷ്യനുണ്ടായ കാലം മുതല്‍ മതം മാറ്റവും ഉണ്ടായിട്ടുണ്ട്. നിലവിലുള്ള അനേകലക്ഷം വിശ്വാസ പ്രമാണങ്ങളുണ്ടായത് തന്നെ മതംമാറ്റത്തിന്റെ സാക്ഷ്യമാണ്. മതം മാത്രമല്ല രാഷ്ട്രീയവും മാറുന്നു. ഈ പ്രവണത അനുവദിക്കില്ലെന്ന വാദം അപരിഷ്‌കൃതം മാത്രമല്ല അതിരുവിട്ട അഹന്തകൂടിയാണ്.

മനുഷ്യാവകാശങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നിന്ന് വ്യക്തി താല്‍പര്യങ്ങള്‍ തേടിപ്പിടിച്ചേല്‍പ്പിക്കുന്ന ഭരണകൂട ഭീകരതയ്ക്ക് ഇന്ത്യ അടിക്കടി ഇരയാവുന്നു. ഹാദിയക്കും ആതിരക്കും ആവശ്യമായതും നിഷേധിക്കപ്പെട്ടതും മാനവികതയാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല. ബര്‍ലിനില്‍ നിന്ന് ഇപ്പോള്‍ ഡല്‍ഹിയിലേക്ക് അകലം ഏറെ കുറക്കാന്‍ നരേന്ദ്രമോദിക്കാവുന്നുണ്ട്. തറവാട്ടിലേക്ക് മടങ്ങുക എന്ന പേരില്‍ ചില ഹിന്ദു തീവ്രവാദികള്‍ നടത്തുന്ന നീക്കം ഹൈന്ദവ ദര്‍ശനത്തിന്റെ കണക്കില്‍ പെടുത്താനാവില്ല.
ആശയ ദാരിദ്ര്യവും ഹൈന്ദവതയെ വേട്ടയാടുന്നു എന്ന് തോന്നുന്നവര്‍ക്കാണ് ആശങ്കഉണരുക. ആള്‍ബലം കുറയരുതെന്ന വിചാരം വെറുതെയല്ല ഉണ്ടാവുക. ഏത് വിശ്വാസവും അത് അവിശ്വാസമാണങ്കിലും മനുഷ്യാവകാശമാണ്. ഒരു ജനതയെ ഭയത്തിലും അടിമത്വത്തിലും തളച്ചിടാന്‍ ലോകത്ത് എല്ലായിടത്തും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെട്ടഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ തടയാനുള്ള നീക്കങ്ങളാണ് ആപല്‍ക്കരം. ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത് നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്.
ഏകമുഖ വിശ്വാസവും സംസ്‌കാരവും മാത്രമേ അനുവദിക്കൂ എന്ന ഫാസിസ്റ്റ് പ്രവണത ഇന്ത്യന്‍ പൈതൃകത്തിന്റെ ലംഘനമാണ്. ഹിന്ദുക്കളായി പരിചയപ്പെടുത്തപ്പെട്ടവരൊക്കെ ഹിന്ദുക്കളല്ല. ഇന്ത്യയിലെ വൈവിധ്യവിശ്വാസങ്ങളുടെ നിഷേധം സാംസ്‌കാരിക ഭാരതത്തെ നിരാകരിക്കലാണ്. തിയ്യരും മറ്റും ഹിന്ദുമതം അവരുടെ മതമാണെന്ന് പറയുന്നതുപോലെയാണ്. ജാതി ഹിന്ദുക്കളെ ആശ്രയിച്ച് അധഃകൃതര്‍ കിടന്നതിന്റെ ഫലമാണ് ഇന്നും അവര്‍ അനുഭവിക്കുന്ന അധപ്പതനം. അധഃകൃതര്‍ക്ക് രക്ഷവേണമെന്നതില്‍ ജാതി ഹിന്ദുക്കളോടും വര്‍ണാശ്രമത്തോടും ശക്തിയായി പോരാടുക തന്നെവേണം. (സഹോദരന്‍ അയ്യപ്പന്‍). സ്വാഭ്വാവിക മതപരിവര്‍ത്തനം, പ്രണയമതപരിവര്‍ത്തനം, നിര്‍ബന്ധിത മതപരിവര്‍ത്തനം, പ്രലോഭന മതപരിവര്‍ത്തനം ഇങ്ങനെ മതംമാറ്റങ്ങള്‍ക്ക് ചിലരിട്ട വകഭേദങ്ങളാണിത്. തനിക്കിണങ്ങുന്നതണിയാനുള്ള മനുഷ്യരുടെ ജൈവനൈതികത ത്രിശൂലമുയര്‍ത്തി തടയുന്ന ഏര്‍പ്പാടാണ് വാസ്തവത്തില്‍ ഘര്‍വാപസി. തിരിച്ചുകൊണ്ടുവരാന്‍ മാനസികമാറ്റം ഉണ്ടായില്ലെങ്കില്‍ ഉടലിവിടെ ചേര്‍ന്നുവന്നിട്ടെന്തുകാര്യം.
ആതിര ആയിഷയായാലും മറിച്ചായാലും ആകാശം വീഴില്ല. സൂര്യന്‍ ദിക്കുമാറി ഉദിക്കുകയുമില്ല. ആതിരവന്നാല്‍ സമ്പന്നമാവുന്നതല്ല ഇസ്‌ലാം. അതൊക്കെ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പോക്കുവരവുകളാണ്. അത് തടയുകയെന്നാല്‍ തല സ്വന്തമായി ഉപയോഗിക്കാന്‍ അനുവദിക്കാന്‍ കഴിയുകയില്ലെന്ന ധാര്‍ഷ്ഠ്യമാണ്. എങ്ങനെ ചിന്തിക്കണമെന്ന് ഫാസിസ്റ്റുകള്‍ തീരുമാനിക്കുമെന്ന് പറയുന്നത് ഭരണകൂട ഒത്താശയോടെയാവുന്നത് കൂടുതല്‍ ഭയാനകമാണ്. ഹാദിയക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമില്ലന്നും അവരങ്ങനെ വീട്ടുതടങ്കലില്‍ കിടന്നാല്‍ മതിയെന്നുള്ള തീര്‍പ്പുകളില്‍ വര്‍ഗീയതയുടെ കയ്യൊപ്പ് കാണാന്‍ പണിപ്പെടേണ്ടതില്ല.
ഭരണകൂടവും ഉപകരണമായ പൊലിസും ചിലപ്പോഴൊക്കെ ജുഡീഷ്യറിയും സ്വീകരിച്ചുകൊണ്ടുള്ള നിലപാടുകള്‍ പക്ഷപാതപരമാണ്. ഗംഗാനദിക്കും പശുവിനും മനുഷ്യപദവി അനുവദിച്ചുവന്ന വിധികള്‍ മറ്റെന്താണ് പറയുന്നത്. മതം മാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ തൊടുപുഴയിലൊരു സ്ഥാപനം നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പൊലിസ് സ്വീകരിച്ച നിലപാട് സംശയം വര്‍ധിപ്പിച്ചു. ലോക്‌നാഥ് ബെഹ്‌റയും ഉപദേഷ്ടാവ് ശ്രീവാസ്തവയും വിജയിക്കുമ്പോള്‍ കേരളം കാത്തുപോന്ന നൂറ്റാണ്ടുകളുടെ മഹിതാശയങ്ങളാണ് മണ്ണടിയുന്നത്. ഇന്ത്യന്‍ ഭരണം സുരക്ഷിതമായി കൈപ്പിടിയിലൊതുക്കിയ ഫാസിസ്റ്റുകളെ ഇടതുപക്ഷം ഭയപ്പെടുകയാണോ.
ഇരട്ടചങ്കും അന്‍പത്തിആറ് നെഞ്ചളവും സന്ധിയാവുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴായി ആവര്‍ത്തിക്കപ്പെടുന്നു. ശശികല ടീച്ചര്‍ക്കും സുരേന്ദ്രനും എന്തുംപറയാം. എന്നാല്‍, ഭരണഘടന മൗലികാവകാശത്തില്‍ എണ്ണിയ മതപ്രചാരണം മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിക്കാനാവില്ലെന്ന മട്ടില്‍ പൊലിസ് ഇടപെടുന്നു. മതം സ്വകാര്യതയാണ്. ഭരണഘടന പരിപൂര്‍ണ സുരക്ഷ ഉറപ്പ് നല്‍കിയതുമാണ്. ഭരണഘടന വ്യാഖ്യാനിക്കുന്ന ജുഡീഷ്യറിയും ഭരണകൂടങ്ങളും വീഴ്ച വരുത്തുന്നത് തുടര്‍ക്കഥയാവുന്നു. ഹാദിയയും ആതിരയും ഇത്രയധികം വിചാരണ ചെയ്യപ്പെടാന്‍ മാത്രം എന്തപരാധമാണ് കാണിച്ചത്. അവര്‍ക്ക് ബോധ്യമായ ഒരാശയം സ്വീകരിച്ചു. അപരാധമെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികളിലും ഈ പ്രവണത കാണുന്നില്ലേ. ഈ മാറ്റങ്ങളെങ്ങനെ ന്യായീകരിക്കും.
മതം മാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ നടക്കുന്ന സംഘടിത നീക്കം അപലപനീയം മാത്രമല്ല അപരിഷ്‌കൃതവുമാണ്. സാംസ്‌കാരിക നായകരുടെ നാവനക്കം കുറഞ്ഞിട്ടുണ്ട്. ഒന്നുകില്‍ അവര്‍ ആരെയൊക്കെയോ ഭയക്കുന്നു. അല്ലങ്കില്‍ അവരും അവരിലൊരാളായിരുന്നു എന്ന സംശയം ഉണരുന്നു. അതുമല്ലങ്കില്‍ ഗൗരിലങ്കേഷ്, കല്‍ബുര്‍ഗി ആവര്‍ത്തിക്കപ്പെടുമെന്ന് സംശയിക്കുന്നു. മതന്യൂനപക്ഷങ്ങളെ ആക്ഷേപിക്കുന്നത് ആസ്വദിക്കുന്ന മതേതര ജനാധിപത്യ സ്വഭാവം അംഗീകരിക്കാനാവില്ല. ഇസ്‌ലാമിലേക്ക് തന്നിഷ്ടപ്രകാരം വരുന്നവരെ തടയാന്‍ പ്രത്യയ ശാസ്ത്രപരമായി ഇസ്‌ലാമിനാവില്ല.
ഇസ്‌ലാമിനെന്നല്ല ഒരാശയത്തിനും ഇനി ആളെ സ്വീകരിക്കില്ലന്ന് ബോര്‍ഡ് വയ്ക്കാനാവില്ലല്ലോ. എന്നാല്‍, വന്നവരെ വേട്ടയാടിപ്പിടിച്ച് ചില കേന്ദ്രങ്ങളിലെത്തിച്ച് കൗണ്‍സലിങും മര്‍ദനവും നടത്തി തിരിച്ചുകൊണ്ടുപോകാന്‍ നടത്തുന്ന നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കാവതല്ല. ഭരണകൂടവും പൊലിസും സമാധാനം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നില്ല. നൈതികത മാനിക്കുന്നുമില്ല. ഇന്ത്യക്കെന്തുപറ്റിയെന്ന് വൈദേശികര്‍ ചോദിച്ചുതുടങ്ങിയതായി രാഹുല്‍ഗാന്ധി തുറന്നുപറഞ്ഞിരിക്കുന്നു. വിവിധ യൂനിവേഴ്‌സിറ്റികളിലെ പരിപാടികളില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലും ഈ ചോദ്യം തന്നെയാണ് അധികവും ഉയര്‍ന്നത്. മാധ്യമങ്ങള്‍, സാംസ്‌കാരിക നായകര്‍, അധികാര ആക്രാന്തംബാധിച്ച രാഷ്ട്രീയക്കാര്‍ എല്ലാം ചേര്‍ന്നാണ് ഫാസിസ്റ്റുകളെ അധികാരത്തിലെത്താന്‍ സഹായിച്ചത്. ഭാരതത്തിന്റെ പവിത്രമായ സഹിഷ്ണുതയും പൈതൃകവും മാനഭംഗപ്പെടുത്താന്‍ നടത്തിയ നീക്കത്തില്‍ കൂട്ടുത്തരവാദിത്വം നിഷേധിക്കാനാവില്ല.
മഹാത്മജിയുടെ ശോഷിച്ച നിറമാറിലേക്ക് വെടിയുതിര്‍ത്ത നാഥു റാം വിനായക് ഗോഡ്‌സേയുടെ പിന്‍മുറക്കാര്‍ക്ക് ചുവപ്പ് പരവതാനി ഒരുക്കിയതില്‍ മതേതര പാര്‍ട്ടികള്‍ക്കും പങ്കുണ്ട്. ഏറ്റവുമധികം മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാടായി ഭാരതം മാറുകയാണ്.
ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും മരണം വിധിക്കാനുള്ള കുറ്റങ്ങളായി തീരുകയാണ്. മതപരിവര്‍ത്തനം തടയാന്‍ കഴിയുന്ന കാര്യമല്ല. ഇഷ്ടമുള്ളവര്‍ ഇവിടുള്ള മതം സ്വീകരിക്കട്ടെ. വിശ്വാസം വ്യക്തിയുടെ സ്വകാര്യതയാണ്. അനുവദിക്കില്ലന്ന ധാര്‍ഷ്ട്യം അനുവദിച്ചുകൂടാ. ഉണരേണ്ടവര്‍ ഉറങ്ങുന്നതാണ് ഉല്‍ക്കണ്ഠ ഉണ്ടാക്കുന്നത്. ഭരണകൂടഭീകരതക്കൊപ്പം അണിചേരുന്ന അവസ്ഥ അതിലേറെ ആശങ്കപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago