സന്നദ്ധ രക്തദാനത്തിന് പ്രത്യേക പരിഗണന
ഒക്‌ടോബര്‍ 1 ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിച്ചുവരികയാണ്. സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം, ആവശ്യകത, ഗുണങ്ങള്‍ എന്നിവയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും പ്രത്യേകിച്ച്, യുവജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ആരോഗ്യമുള്ള ഓരോ വ്യക്തിയും കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച് രക്തം ദാനം ചെയ്യുന്നതിലൂടെ മാത്രമേ രക്തത്തിന്റെ ലഭ്യതയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിയൂ. 'ആരോഗ്യമുള്ള യുവത സന്നദ്ധരക്തദാന ശീലത്തിലേക്ക് 'എന്നുള്ളതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
നിത്യജീവിതത്തില്‍ രക്തം ആവശ്യമായിവരുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. അപകടങ്ങളില്‍പ്പെട്ട് രക്തം നഷ്ടമാകുന്നവരുടെയും കാന്‍സര്‍, താലസീമിയ, ഹീമോഫീലിയ തുട ങ്ങിയ രോഗങ്ങളുള്ളവരുടെയും, ശസ്ത്രക്രിയ, പ്രസവം തുടങ്ങിയസമയങ്ങളില്‍ രക്തമോ, രക്തഘടകങ്ങളോആവശ്യമായി വരുന്നവരുടെയും ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സന്നദ്ധ രക്തദാനത്തിലൂടെ മാത്രമേ കഴിയൂ.
സന്നദ്ധ രക്തദാതാക്കള്‍ രക്തദാനത്തിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതിനോടൊപ്പം ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള ശക്തികൂടിയാണ് ആര്‍ജിക്കുന്നത്. നമ്മുടെ യുവാക്കള്‍ ശരിയായ ജീവിതശൈലി അനുവര്‍ത്തിക്കുകയും സ്ഥിരസന്നദ്ധ രക്തദാതാവായി മാറുകയും ചെയ്താല്‍ രക്തസന്നിവേശം മൂലമുള്ള എച്ച്.ഐ.വി അണുബാധ പൂര്‍ണമായും തടയുവാന്‍ സാധിക്കും. നൂറുകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുവാന്‍ മുന്നോട്ടുവരുന്ന സന്നദ്ധ രക്തദാതാക്കളെ പ്രോത്സാഹിപ്പിക്കേണ്ടണ്ടതും സമൂഹത്തിന്റെ ആവശ്യമാണ്.
രക്തദാനം തികച്ചുംസുരക്ഷിതമായ ഒരു പ്രവര്‍ത്തിയാണ്. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രക്തബാങ്കുകളിലും രക്തദാന ക്യാംപുകളിലും രക്തംദാനം ചെയ്യാവുന്നതാണ്.
സന്നദ്ധ രക്തദാന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി 'ബ്ലഡ്‌മൊബൈല്‍' അഥവാ 'സഞ്ചരിക്കുന്ന രക്തബാങ്ക്' എന്ന ഒരു ശീതീകരിച്ച ബസ്സും സന്നദ്ധ രക്തദാതാക്കളില്‍ നിന്നു രക്തശേഖരണം നടത്തുന്നുണ്ടണ്ട്. കൂടാതെ രക്തദാന ക്യാംപുകളില്‍ നിന്നു ശേഖരിക്കുന്ന രക്തം രക്തബാങ്കുകളില്‍ എത്തിക്കുന്നതിന് വേണ്ടണ്ടി എല്ലാ ജില്ലകളിലും ബ്ലഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വാഹനങ്ങളുടെ സേവനവും ലഭ്യമാണ്. സംസ്ഥാനത്ത് 167 അംഗീകൃത രക്തബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടണ്ട്.
ഇതില്‍ 36 എണ്ണം സര്‍ക്കാര്‍മേഖലയിലും ബാക്കിയുള്ളവ സഹകരണമേഖലയിലും സ്വകാര്യമേഖലയിലുമാണ്. സര്‍ക്കാര്‍ മേഖലയിലെ രക്തബാങ്കുകള്‍ക്ക് ആവശ്യമായി വരുന്ന രക്തബാഗുകള്‍, പരിശോധനയ്ക്കാവശ്യമായി വരുന്ന കിറ്റുകള്‍, റീ ഏജന്റ്‌സ്, കണ്‍സ്യൂമബിള്‍സ് എന്നിവ ദേശീയഎയ്ഡ്‌സ് നിയന്ത്രണ സംഘടന ആണ് നല്‍കുന്നത്.
ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധസമിതി പരിശോധന നടത്തി ഗുണനിലവാരംഉറപ്പാക്കിയ ശേഷം മാത്രമാണ് മേല്‍പ്പറഞ്ഞവ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനും രക്തദാതാക്കള്‍ക്കുള്ള ലഘുഭക്ഷണം നല്‍കുന്നതിനുമുള്ള തുക സര്‍ക്കാര്‍മേഖലയിലെ രക്തബാങ്കുകള്‍ക്ക് നല്‍കിവരുന്നുണ്ടണ്ട്.
സര്‍ക്കാര്‍ മേഖലയിലെ രക്തബാങ്കുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി 55 ബ്ലഡ്ബാങ്ക് ടെക്‌നീഷ്യന്‍മാരെയും 31 കൗണ്‍സിലര്‍മാരെയും ഗടഅഇട നിയോഗിച്ചിട്ടുണ്ടണ്ട്. സംസ്ഥാനത്ത് നിലവില്‍ 74 രക്തബാങ്കുകളില്‍ രക്തഘടകങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള സംവിധാനം ഉണ്ടണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 12 രക്തബാങ്കുകളെ രക്തഘടകങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള യൂണിറ്റുകളായി ഉയര്‍ത്തുന്നതിന് സാധിച്ചിട്ടുണ്ടണ്ട്.
കൂടുതല്‍ സര്‍ക്കാര്‍ രക്തബാങ്കുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി നാലര ലക്ഷം യൂനിറ്റ് രക്തം ആവശ്യമായിവരുന്നു. ഇതില്‍ സന്നദ്ധ രക്തദാതാക്കളില്‍നിന്നു ലഭിച്ചിട്ടുള്ളത് 40,000 യൂനിറ്റ് മാത്രമാണ്. 2020 ആകുമ്പോള്‍ ആവശ്യമായിവരുന്ന രക്തം 100 ശതമാനവും സന്നദ്ധ രക്തദാതാക്കളില്‍നിന്നു ശേഖരിക്കുവാനാണ് ലക്ഷ്യംവയ്ക്കുന്നത്.
സംസ്ഥാനത്തെ രക്തബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനും സന്നദ്ധരക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിവരികയാണ്. ഈ ഉദ്യമത്തില്‍ ഏവരുടെയും സഹകരണം അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."