പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ സേവനം നടത്തുന്നവര്‍ക്കു ജീവിക്കാനുള്ള ശമ്പളം ലഭ്യമാകുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെങ്കിലും ചിലര്‍ക്ക് പ്രത്യേക തരത്തിലുള്ള ആര്ത്തിയുണ്ടണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിട്ടുന്നതെല്ലാം പോരട്ടെയെന്ന ആര്ത്തിയുള്ളവരുണ്ടണ്ട്. അഴിമതി മുക്തവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം. അഴിമതിക്കെതിരായ കാവലാളാവാന്‍ ജീവനക്കാര്‍ക്കു കഴിയണം.
അര്‍ഹതപ്പെട്ടതു മാത്രം കൈയില്‍വച്ച് മുന്നോട്ടുപോകുന്ന മനോഭാവമുണ്ടാകണം. ഒരു പ്രവൃത്തി ഏറ്റെടുത്താല്‍ അതു കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഏതു നിര്‍മാണത്തിലും ആവശ്യമായ സാമഗ്രികള്‍ ഉറപ്പുവരുത്തണം. പൊതുമരാമത്ത് വകുപ്പില്‍ ചിലര്‍ കൃത്യമായി പണിയെടുക്കുന്നു. ഒരുകൂട്ടര്‍ അത്ര കൃത്യമല്ല. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള ചിലരുടെ പ്രവൃത്തികളും നടക്കുന്നുണ്ട്. ഈ അവസ്ഥ ഇല്ലാതാക്കാന്‍ മേല്‍നോട്ടക്കാര്‍ക്കു ചുമതലയുണ്ട്. കൃത്യമായി പ്രവൃത്തി നടത്തുന്ന കരാറുകാരെ മേല്‍നോട്ടക്കാര്‍ തെറ്റായ വഴിയിലേക്കു നയിക്കുന്ന സാഹചര്യവുമുണ്ട്. കൃത്യമായി പണിയെടുക്കുന്നവരും മേല്‍നോട്ടക്കാര്‍ക്ക് മാമൂല് നല്‍കേണ്ടി വരുന്നു. ഇതുകാരണം പ്രവൃത്തികളുടെ ഗുണമേന്മ നഷ്ടപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."