അഗ്രഹാരങ്ങളുടെ പുനരുദ്ധാരണ പദ്ധതി: ആദ്യഘട്ട ധനസഹായ വിതരണം 16 ന്
പാലക്കാട്: കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ (സമുന്നതി) ഭവനസമുന്നതി- അഗ്രഹാരങ്ങളുടെ പുനരുദ്ധാരണ' പദ്ധതിയുടെ ജില്ലയിലെ ആദ്യഘട്ട ധനസഹായ വിതരണം ഓഗസ്റ്റ് 16 ന് വൈകിട്ട് 3.30 ന് കല്‍പാത്തിയില്‍ നിയമ സാംസ്‌ക്കാരിക പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വ്വഹിക്കും.
ജില്ലയില്‍ 39 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക വിതരണം ചെയ്യുന്നത്. കല്‍പാത്തി മഹാഗണപതി കല്യാണ മണ്ഡപത്തില്‍ നടക്കുന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാവും. പാലക്കാടിന് പുറമെ തിരുവനന്തപുരം ജില്ലയിലേയും തമിഴ് ബ്രാഹ്മണ സമുദായത്തിലുളളവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ജീര്‍ണാവസ്ഥയിലുളള അഗ്രഹാരങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ ധനസഹായം നല്‍കുന്നുണ്ട്. ഈ സാമ്പത്തികവര്‍ഷം തിരഞ്ഞെടുക്കുന്ന 150 ഗുണഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ഗഡുക്കളായി നല്‍കും.
ആദ്യഘട്ട ധനസഹായവിതരണ ചടങ്ങില്‍ എം.ബി. രാജേഷ് എം.പി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. കേരള ബ്രാഹ്മണസഭ പ്രസിഡന്റ് കരിമ്പുഴ രാമന്‍, കൗണ്‍സിലര്‍ ടി.എസ്. മീനാക്ഷി, സമുന്നതി മാനേജിങ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി, ജ. മാനേജര്‍ അജിത് കോളശ്ശേരി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."