ഇരുന്നൂറിലേറെ പൊലിസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ഗുണ്ടകളുമായി ബന്ധമുള്ള പൊലിസുകാര്‍ക്കെതിരേ കര്‍ശന നടപടിയ്‌ക്കൊരുങ്ങി സംസ്ഥാന പൊലിസ് മേധാവി. സേനയില്‍ ഇരുന്നൂറിലധികം പൊലിസുകാര്‍ ഗുണ്ടകള്‍ക്ക് സഹായികളായി പ്രവര്‍ത്തിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ഒരുങ്ങുന്നത്.
കോണ്‍സ്റ്റബിള്‍ മുതല്‍ ഡിവൈ.എസ്.പിമാര്‍ വരെയുള്ളവരുടെ പേരുകളാണ് ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൊലിസുദ്യോഗസ്ഥരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിച്ച് ഉടന്‍ കൈമാറണമെന്ന് ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും രഹസ്യ സര്‍ക്കുലറും അയച്ചു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കര്‍ശന നടപടി സ്വീകരിക്കണം.
ഗുണ്ടാ ആക്രമണങ്ങള്‍ ഉണ്ടായാല്‍ പൊലിസ് ഇടപെടല്‍ ഉടനടി ഉണ്ടാകണം. വീഴ്ച വരുത്തുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടി എടുക്കണമെന്നും ജില്ലാ പൊലിസ് മേധാവികളോട് സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു. മണല്‍, അബ്കാരി മാഫിയകളില്‍നിന്നു പണം പറ്റുന്നവരുടെ പട്ടികയും ഇന്റലിജന്‍സ്് മേധാവി നല്‍കിയിട്ടുണ്ട്. ഇന്റലിജന്‍സ്് മേധാവിയുടെ റിപ്പോര്‍ട്ട് ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തര വിജിലന്‍സ് ചീഫ് ഓഫിസര്‍ എ.ഡി.ജി.പി ആര്‍. അനന്തകൃഷ്ണന് കൈമാറി.
വിഷയത്തില്‍ ജില്ലാ പൊലിസ്് മേധാവികള്‍ക്കൊപ്പം ആഭ്യന്തര വിജിലന്‍സിന്റെയും അന്വേഷണം നടക്കും. ഗുണ്ടകളുമായി ബന്ധമുള്ള പൊലിസുകാരെ സേനയില്‍നിന്നു തന്നെ പുറത്താക്കുമെന്ന സന്ദേശമാണ് ഡി.ജി.പി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."