തീവ്രവാദികള്‍ വേണ്ട; ആളുകളെ കൊല്ലാന്‍ റെയില്‍വേ ധാരാള മെന്ന് രാജ് താക്കറെ
മുംബൈ: എല്ഫിണ്സ്റ്റണ് റെയില്‍വേ സ്റ്റേഷന് ദുരന്തത്തില്‍ റെയില്‍വേയെ വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ആളുകളെ കൊല്ലാന്‍ തീവ്രവാദികള്‍ വേണ്ടെന്നും അതിന് ഇന്ത്യന്‍ റെയില്‍വേ ധാരാളമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ച്ചയായി നടക്കുന്ന റെയില്‍വേ ദുരന്തങ്ങളില്‍ അദ്ദേഹം ആശങ്കയറിക്കുകയും ചെയ്തു. പാകിസ്താനെ പോലുള്ള ശത്രുക്കളെയോ അവിടെ നിന്നുള്ള തീവ്രവാദികളെയോ ഇന്ത്യക്കാരെ കൊലപ്പെടുത്താന്‍ ആവശ്യമില്ല. റെയില്‍വേ ഇക്കാര്യത്തില്‍ വളരെ മുന്നിലാണെന്നും രാജ് താക്കറെ വ്യക്തമാക്കി. അതേസമയം അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തയ്യാറാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ലോക്കല്‍ സ്റ്റേഷനുകളിലെ സൗകര്യം മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിനിന് ഒരു കല്ല് പോലും ഇടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."