HOME
DETAILS
MAL
ജി.എസ്.ടി: വസ്ത്ര വ്യാപാരികള്‍ ദീപാവലിക്ക്് പ്രതിഷേധിക്കും
backup
September 30 2017 | 21:09 PM
അഹമ്മദാബാദ്: ജി.എസ്.ടി നടപ്പാക്കിയതിനെതിരേ ദീവാലിക്ക് പ്രതിഷേധം നടത്തുമെന്ന് ഗുജറാത്തിലെ വസ്ത്ര വ്യാപാരികള്‍. 150 മാര്‍ക്കറ്റുകളില്‍ ദീവാലിക്ക് ലൈറ്റുകള്‍ കത്തിച്ച് അലങ്കരിക്കാതെ പ്രതിഷേധം നടത്താനാണ് വ്യാപാരികളുടെ തീരുമാനം. വ്യാപാര മേഖലയില്‍ ജി.എസ്.ടി അഞ്ചു ശതമാനം നടപ്പിലാക്കിയതിനെതിരേ നിയമം പ്രാബല്യത്തില്‍ വന്നതു മുതല്‍ സമരത്തിലാണ് ഗുജറാത്തിലെ വസ്ത്ര വ്യാപാരികള്‍. 'ഇരുണ്ട' ദീവാലി ആഘോഷിക്കാനാണ് ഇവരുടെ തീരുമാനം.ചെറുകിട വ്യാപാരികളുടെ ജീവിതം ജി.എസ്.ടി നടപ്പിലാക്കിയതിനാല്‍ വളരെ പ്രയാസത്തിലാണെന്നും നിരവധി പേര് മറ്റു തൊഴില്‍ തേടി പോയെന്നും സൂറത്തിലെ വസ്ത്ര വ്യാപാരികളുടെ സംഘടനാ സെക്രട്ടറി ചംമ്പാലന് ഗോത്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."