HOME
DETAILS
MAL
അഭയാര്‍ഥികളുടെ വരവ് അവസാനിപ്പിക്കണമെന്ന് രാജ്നാഥ് സിങ്
backup
September 30 2017 | 21:09 PM
ഡെറാഡൂണ്‍: അതിര്‍ത്തികളിലൂടെ അഭയാര്‍ഥികള്‍ പ്രവേശിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരും സുരക്ഷാ സേനയും ഏത് വഴിയും സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി രാജനാഥ് സിങ്. അതിര്‍ത്തിയില്‍ ജീവിക്കുന്നവര്‍ പലായനം ചെയ്യരുത്. അവര്‍ രാജ്യത്തിന്റെ ഭാഗമാണെന്നും എല്ലാവിധ പരിഗണനയും അതിര്ത്തികളിലുള്ളവര്ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡില്സംഘടിപ്പിച്ച ടിബറ്റന്‍ അതിര്‍ത്തി സേനയുടെ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതിര്‍ത്തിയിലെ ജനങ്ങളുമായി ടിബറ്റന്‍ സേന നല്ല ബന്ധം പുലര്‍ത്തണമെന്നും അവരുടെ വിശ്വാസം നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."