സൊഹ്‌റാബുദ്ദീന്‍ കേസില്‍ സി.ബി.ഐക്ക് കോടതി വിമര്‍ശനം
ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും തുള്‍സിറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐക്ക് ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥരായ ഡി.ജി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍, ദിനേശ് എം.എന്‍ എന്നിവരെ കുറ്റവിമുക്തരാക്കിയ നടപടിയെ എന്തുകൊണ്ടാണ് സി.ബി.ഐ മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യാതിരുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കിയതു ചോദ്യംചെയ്തു സൊഹറാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേസിലെ സി.ബി.ഐയുടെ അയഞ്ഞ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 14 ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് ഇതുവരെ കുറ്റവിമുക്തരാക്കിയത്. എന്നാല്‍, സംഭവം നടക്കുമ്പോള്‍ അഹമ്മദാബാദ് ഡിവൈ.എസ്.പിയായിരുന്ന നരേന്ദ്രകുമാര്‍ അമിനെ കുറ്റവിമുക്തനാക്കിയതിനെ മാത്രമാണ് സി.ബി.ഐ ചോദ്യംചെയ്തത്.
ബാക്കിയുള്ളവരെ കുറ്റവിമുക്തരാക്കിയത് ചോദ്യംചെയ്ത് ഹരജിസമര്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് ഉദ്ദേശമുണ്ടോയെന്ന് ജസ്റ്റിസ് രേവതി ദേരെയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു. കേസ് ഈ മാസം 12നു വീണ്ടും പരിഗണിക്കും. അന്ന് ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കാനും സി.ബി.ഐക്കു കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസം കേസ് പരിഗണിക്കവെ, എന്തുകൊണ്ടാണ് പ്രതിചേര്‍ക്കപ്പെട്ട സബ് ഇന്‍സ്‌പെക്ടര്‍മാരെയും കോണ്‍സ്റ്റബിള്‍മാരെയും കുറ്റവിമുക്തരാക്കിയതിനെ മാത്രം നിങ്ങള്‍ എതിര്‍ക്കുന്നതെന്ന് ജഡ്ജി ചോദിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയതിനെ എന്തുകൊണ്ടാണ് നിങ്ങള്‍ അംഗീകരിക്കുന്നത്. കേസന്വേഷിച്ച സി.ബി.ഐയുടെ നടപടി ഹരജിക്കാരനായ റുബാബുദ്ദീനെ വിഷമിപ്പിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ആസൂത്രണംചെയ്തു നടപ്പാക്കിയതില്‍ നരേന്ദ്രകുമാറിനെതിരേ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ നവംബറില്‍ സി.ബി.ഐ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
2005 നവംബറിലാണ് ബി.ജെ.പി അനുയായിയും അധോലോകബന്ധവുമുള്ള സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ നിരോധിത സംഘടനയായ ലശ്കറെ ത്വയ്ബ അംഗമാണെന്നാരോപിച്ച് ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."