മലയാളി നഴ്‌സിന്റെ ആത്മഹത്യാശ്രമം: ഡല്‍ഹിയില്‍ സമരം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്കു ശ്രമിച്ചതിനു പിന്നാലെ രാജ്യതലസ്ഥാനത്ത് നഴ്‌സുമാരുടെ മിന്നല്‍ സമരം. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസിലെ (ഐ.എസ്.ബി.എസ്) ജീവനക്കാരിയാണ് കഴിഞ്ഞദിവസം ആത്മഹത്യക്കു ശ്രമിച്ചത്. അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശിനിയായ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. മാസങ്ങളായി ഇവിടെ നഴ്‌സുമാര്‍ പ്രതിഷേധത്തിലാണ്.
ഇതിനു നേതൃത്വം നല്‍കിയവരെ പിരിച്ചുവിട്ടതായി അറിയിച്ച് മാനേജ്‌മെന്റ് നോട്ടീസ് നല്‍കി. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ സമരംചെയ്തുവരികയായിരുന്നു. ഇതിനിടെ മകളെ സഹപ്രവര്‍ത്തകയെ ഏല്‍പിച്ച യുവതി ശുചിമുറിയില്‍ പോയി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടനില തരണം ചെയ്ത യുവതി ഇപ്പോള്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."