ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ കലോത്സവം; ആര്യഭട്ടയ്ക്ക് ഓവറോള്‍ കിരീടം
മനാമ: ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി വിദ്യാര്‍ഥി കലോത്സവമായ ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ ആര്യഭട്ട ഹൗസ് ഓവറോള്‍ കിരീടം നേടി. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നടന്ന കലോത്സവത്തില്‍ 1,767 പോയന്റ് നേടിയാണ് ആര്യഭട്ട ഓവറോള്‍ ചാംപ്യന്മാരായത്. 1,656 പോയന്റ് നേടിയ ജെ.സി ബോസ് ഹൗസ് റണ്ണറപ്പ് ആയി. 1,631 പോയിന്റോടെ വിക്രം സാരാഭായ് ഹൗസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ സി.വി രാമന്‍ ഹൗസിലെ കൃഷ്ണ രാജീവന്‍ നായര്‍ 62 പോയിന്റോടെ കലാരത്‌ന കിരീടം നേടി. ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ വിക്രം സാരാഭായ് ഹൗസിലെ കാര്‍ത്തിക് മധുസൂദനന്‍ 69 പോയിന്റോടെ കലാപ്രതിഭയുമായി.
ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ കാംപസില്‍ വ്യാഴാഴ്ച വൈകിട്ടു നടന്ന സമാപന ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായ അഹ്ലിയ യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്ല വൈ അല്ഹവാജ്, യൂനിവേഴ്‌സിറ്റി പ്രസിഡന്റ് പ്രൊഫ. മന്‍സൂര്‍ അഹമ്മദ് അല്‍ ആലി, അല്‍ ഹദ്ദാദ് മോട്ടോഴ്‌സ് ഡെപ്യുട്ടി ചെയര്‍മാന്‍ ദീമാ റസൂല്‍ അല്‍ ഹദ്ദാദ് എന്നിവര്‍ ജേതാക്കള്‍ക്ക് ഓവറോള്‍ കിരീടം സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."