HOME
DETAILS

സഊദിയില്‍ ഇനി വനിതാ മുഫ്തിയും

  
backup
September 30 2017 | 22:09 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%ae%e0%b5%81%e0%b4%ab%e0%b5%8d


റിയാദ്: സ്ത്രീകള്‍ക്കു കൂടുതല്‍ മേഖലകളിലേക്ക് അനുമതി നല്‍കുന്ന സഊദിയില്‍ ഇനി ഇസ്‌ലാമിക വിധിവിലക്കുകള്‍ വിശദീകരിച്ചുനല്‍കുന്ന ഫത്‌വാ രംഗത്തും സ്ത്രീകള്‍ വന്നേക്കും. സഊദി ഉന്നതാധികാര സഭയായ ശൂറ കൗണ്‍സില്‍ ഇക്കാര്യം അംഗീകരിച്ചതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫത്‌വ പുറപ്പെടുവിക്കാനുള്ള വനിതാ മുഫ്തിമാരെ സഊദി റോയല്‍ കോര്‍ട്ട് തീരുമാനിക്കുമെന്നും പത്രം പറയുന്നു.
ഫത്‌വ പുറപ്പെടുവിക്കുന്ന ഉന്നതാധികാര സമിതിയില്‍ ഇതുവരെ പുരുഷന്മാരാണ് ഉണ്ടണ്ടായിരുന്നത്. ഈ മേഖലയിലേക്കു സ്ത്രീകളെയും നിയമിക്കണമെന്ന നിയമം 107 വോട്ടുകള്‍ക്കാണ് ശൂറാ കൗണ്‍സില്‍ പാസാക്കിയത്. കൗണ്‍സിലിന്റെ 49-ാം യോഗത്തിലാണ് ശൂറ കൗണ്‍സില്‍ അംഗം ഇതു സംബന്ധിച്ച ചര്‍ച്ച മുന്നോട്ടുവച്ചത്. 'ജനറല്‍ പ്രസിഡന്‍സി ഓഫ് സ്‌കോളര്‍ലി റിസര്‍ച്ച് ആന്‍ഡ് ഇഫ്താ' എന്ന പേരിരുള്ള സര്‍ക്കാര്‍ അതോറിറ്റിയാണ് സഊദി ഫത്‌വ പ്രസിദ്ധീകരിക്കുന്നത്. അതോറിറ്റിയില്‍ സ്ത്രീകള്‍ക്കു പ്രത്യേക വിഭാഗം വേണമെന്ന ആവശ്യമാണ് ശൂറ കൗണ്‍സില്‍ മുന്നോട്ടുവച്ചത്.
ഫത്‌വ നല്‍കാനുള്ള അധികാരം പുരുഷന്മാരില്‍ മാത്രമായി ഒതുക്കരുതെന്ന് ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമിക വിധിവിലക്കുകള്‍ ആഴത്തില്‍ പഠിച്ച സ്ത്രീകള്‍ക്കും ഫത്‌വ നല്‍കാനുള്ള അനുമതി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമിക ശരീഅത്തില്‍ പങ്കാളികളാകാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ ഭാഗമായി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ജനറല്‍ പ്രസിഡന്‍സിയോട് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക വിധിവിലക്കുകള്‍ നിജപ്പെടുത്തി ഫത്‌വ നല്‍കുന്ന മുഫ്തിമാരില്‍ വനിതകളെ ഉള്‍പ്പെടുത്തുന്നത് സഊദി ചരിത്രത്തിലെ പ്രധാന നാഴിക കല്ലാണെന്ന് നായിഫ് കോളജ് ഓഫ് നാഷനല്‍ സെക്യൂരിറ്റിയിലെ പ്രൊഫസര്‍ സഅദ് അല്‍ ഖുവൈ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago