ശമ്പളമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി
ദമാം: ആറു മാസക്കാലം ശമ്പളമോ മതിയായ ഭക്ഷണമോ ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങി. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കമ്പനിതന്നെ ഇവര്‍ക്ക് ആവശ്യമായ ടിക്കറ്റുകളും മറ്റു ചെലവുകളും നല്കി നാട്ടിലേക്കയക്കാന്‍ തയാറാകുകയായിരുന്നു.
ദമാമിനു സമീപം റാസ്തനൂറയിലെ മന്‍സൂര്‍ സലഹ് സമീര്‍ ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ മാര്‍ത്താണ്ഡം സ്വദേശികളായ എട്ടു തൊഴിലാളികളാണു ദീര്‍ഘകാലമായി ശമ്പളം ലഭിയ്ക്കാതെ ദുരിതത്തില്‍ കഴിഞ്ഞിരുന്നത്. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണു ശമ്പളം നല്‍കുന്നതിനും മറ്റും തടസമായിരുന്നത്. ആറു മാസക്കാലം ശമ്പളം ലഭിക്കാതായതോടെ ഭക്ഷണത്തിനു പോലും പണമില്ലാതെ വിഷമത്തിലായ തൊഴിലാളികള്‍ ഒടുവില്‍ തങ്ങളെ നാട്ടിലേയ്ക്കു തിരിച്ചയയ്ക്കണമെന്ന് കമ്പനി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. തൊഴിലാളികളുടെ ദയനീയരംഗം ശ്രദ്ധയില്‍പെട്ട സാമൂഹ്യപ്രവര്‍ത്തകര്‍ ഇവര്‍ താമസിച്ചിരുന്ന ക്യാംപ് സന്ദര്‍ശിച്ചു കാര്യങ്ങള്‍ നേരിട്ടു ചോദിച്ചറിഞ്ഞു. തുടര്‍ന്ന് നവയുഗം ജീവകാരുണ്യ കണ്‍വീനര്‍ ഷാജി മതിലകത്തിന്റെ സഹായത്തോടെ തൊഴിലാളികള്‍ കമ്പനിയ്ക്കെതിരേ ലേബര്‍ കോടതിയില്‍ കേസ് നല്കി.
ഇതറിഞ്ഞ കമ്പനി മാനേജ്മെന്റ് ഒത്തുതീര്‍പ്പുചര്‍ച്ചയ്ക്ക് തയാറായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."