സഊദി വനിതാ ലൈസന്‍സ്: ആശങ്കയോടെ ഹൗസ് ഡ്രൈവര്‍മാര്‍ ലൈസന്‍സ് പ്രായപരിധി 18 തന്നെ
റിയാദ്: സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിനുള്ള പ്രായപരിധി 18 വയസ് തന്നെയാണെന്ന് സഊദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി. വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള ട്രാഫിക് നിയമങ്ങള്‍ വ്യക്തമായി പ്രാബല്യത്തില്‍ വരുത്താന്‍ രാജാവിന്റെ നിര്‍ദേശമുണ്ടെണ്ടന്നും അതിനായുള്ള കാര്യങ്ങള്‍ ത്വരിത ഗതിയില്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്ത്രീകള്‍ക്കു വാഹനം ഓടിക്കാനുള്ള അനുമതി നല്‍കിയതോടെ രാജ്യത്തെ വീട്ടുഡ്രൈവര്‍മാര്‍ ആശങ്കയിലാണ്. 15 ലക്ഷത്തോളം വീട്ടുഡ്രൈവര്‍മാരില്‍ ഇന്ത്യക്കാര്‍ രണ്ടണ്ടാം സ്ഥാനത്താണ്. ഫിലിപ്പൈന്‍സാണ് ഒന്നാം സ്ഥാനത്തുള്ളത്. ഏകദേശം ആറു ലക്ഷത്തോളം വിദേശി ഹൗസ് ഡ്രൈവര്‍മാര്‍ക്ക് നിയമം പ്രാബല്യത്തില്‍ വന്നാല്‍ ജോലി നഷ്ടപ്പെടുമെന്നാണു കണക്കുകള്‍.
സ്ത്രീകള്‍ക്ക് ട്രാഫിക് നിയമം നടപ്പാക്കുന്നതിനു സുരക്ഷാവിഭാഗം സുസജ്ജമാണെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ അറിയിച്ചു. വനിതകള്‍ ഡ്രൈവിങ് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് വനിതാ ട്രാഫിക് പൊലിസിനെ നിയമിച്ചേക്കുമെന്ന് മുന്‍ ശൂറാ കൗണ്‍സില്‍ അംഗവും റിയാദ് കിങ് സഊദ് സര്‍വകലാശാലാ പ്രൊഫസറുമായ ഡോ. സഅദ് അല്‍ ബാസിഇ പറഞ്ഞു. വനിതകളുടെ കാര്യങ്ങള്‍ക്കായി ട്രാഫിക് വിഭാഗത്തില്‍ പ്രത്യേക വനിതാ വിഭാഗങ്ങള്‍ സജ്ജീകരിച്ചേക്കുമെന്നും വനിതകള്‍ക്കുള്ള ഡ്രൈവിങ് സ്‌കൂളുകളും നിലവില്‍ വരുമെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."