HOME
DETAILS
MAL
നിലപാട് മാറ്റാതെ ബി.ഡി.ജെ.എസിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ട് കാര്യമില്ല: വെള്ളാപ്പള്ളി
backup
October 01 2017 | 06:10 AM
കൊല്ലം: നിലപാട് മാറ്റാതെ ബി.ഡി.ജെ.എസിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ട് കാര്യമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ കേസില്‍ കുടുക്കാനും ബി.ഡി.ജെ.എസ് നടത്തിയ കേരളയാത്ര തകര്‍ക്കാനും അന്നത്തെ കെ.പി.സി.സി നേതൃത്വം ശ്രമിച്ചിരുന്നു. അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരന്റെ നിലപാടിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാരും തയ്യാറായില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പരസ്യമായി നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."