HOME
DETAILS
MAL
എസ് ക്രോസ് പുതിയ ഭാവത്തില്‍
backup
October 01 2017 | 07:10 AM
ഉദയ്പൂര്‍: മാരുതി സുസുക്കിയുടെ പ്രീമിയം കാറ്റഗറിയായ നെക്സയിലെ സ്റ്റൈലിഷ് മോഡലായ എസ് ക്രോസിന്റെ പുതിയ പതിപ്പ് പുറത്തിറക്കി.എസ് ക്രോസിനു വേണ്ടി മാരുതി സുസുക്കി 100 കോടിയാണ് നിക്ഷേപിച്ചത്. 1.3 ലിറ്റര്‍ സ്മാര്‍ട് ഹൈബ്രിഡ് ടെക്നോളജിയില്‍ സിംഗിള്‍ ഡീസല്‍ എന്‍ജിനുമായാണ് പുതിയ എസ് ക്രോസിന്റെ വരവ്.
കാറിന്റെ ബുക്കിങ് ഉടന്‍ ആരംഭിക്കും. മുന്‍പത്തെ വേര്‍ഷന്‍ എസ് ക്രോസ് മാസത്തില്‍ 2000 മുതല്‍ 2500 യൂണിറ്റ് വരെയാണ് വിറ്റഴിഞ്ഞിരുന്നത്. ഇതു തന്നെയാണ് കമ്പനിയെ പരിഷ്കരിച്ച പതിപ്പ് ഇറക്കാന്‍ പ്രേരിപ്പിച്ചതും. 2015 ഓഗസ്റ്റിലാണ് നെക്സയുടെ ആദ്യ പതിപ്പ് നിരത്തിലെത്തിയത്. ഇതിനകം 53000 കാറുകള്‍ വിറ്റഴിഞ്ഞു. 4600 കാറുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം 280 നെക്സ ഔട്ട്ലെറ്റകളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."