രോഗശമനത്തിനായി മുസ്ലിംകള്ക്കും ഗോമൂത്രം കുടിക്കാം- ബാബാ രാംദേവ്
ന്യൂഡല്‍ഹി: രോഗശമനത്തിനായി മുസ്ലിംകള്ക്ക് ഗോമൂത്രം കുടിക്കാമെന്ന് പതഞ്ജലി സ്ഥാപകനും യോഗ ഗുരുവുമായ ബാബാ രംദേവ്. ഗോമൂത്രം ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്നും രാംദേവ് പറഞ്ഞു. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് രാംദേവിന്റെ പ്രതികരണം.
പതഞ്ജലി ഗ്രൂപ്പ് ഹിന്ദു സ്ഥാപനമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഹാമിദ് സഹോദരന്മാരു
ടെ ഹംദര്‍ദിനെ താനെപ്പോഴെങ്കിലും ലക്ഷമിട്ടിട്ടുണ്ടെ എന്ന് പറഞ്ഞ അദ്ദേഹം ഹംദര്‍ദും ഫറൂഖ് ഭായിയുടെ ഹിമാലയ ഗ്രൂപ്പും തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഹിമാലയ ഗ്രൂപ്പാണ് തനിക്ക് യോഗ ഗ്രാമം സ്ഥാപിക്കാന്‍ ഭൂമി നല്‍കിയതെന്നും രാംദേവ് വ്യക്തമാക്കി.
താനൊരിക്കലും ചെറിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. പതഞ്ജലി ഗ്രൂപ്പ് അടുത്ത 100 വര്‍ഷം വരെ നിലനില്‍ക്കണമെന്നാണ് താന്‍ കരുതുന്നത്. തന്റെ പിന്‍ഗാമി ഏതെങ്കിലും വ്യവസായി ആവില്ല. താന്‍ പരിശീലനം നല്കിയ 500 സന്യാസിമാരുടെ കൈകളിലാണ് പതഞ്ജലിയെ ഏല്പിക്കുകയെന്നും രാംദേവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."