തോമസ് ചാണ്ടിയെ വിമര്‍ശിച്ച മുജീബ് റഹ്മാനെ എന്‍.സി.പി പുറത്താക്കി
തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ വിമര്‍ശിച്ച അഡ്വ മുജീബ് റഹ്മാനെ എന്‍സിപി പുറത്താക്കി. കേരളത്തിന്റെ ചുമതലയുള്ള എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് അച്ചടക്ക നടപടിയെടുത്തത്.
നടപടികളുടെ തുടക്കം എന്ന നിലയിലാണ് ഉഴവൂര്‍ വിജയന്റെ മരണത്തില്‍ പൊലിസില്‍ പരാതി നല്‍കിയ എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറുകയോ അനധികൃതമായി ഭൂമി സ്വന്തമാക്കുകയോ ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് ആക്ടിങ് പ്രസിഡന്റ് കൂടിയായ ടി പി പിതാംബരന്‍ മാസ്റ്റര്‍ വിശദീകരിച്ചു. എന്‍.സി.പി തോമസ് ചാണ്ടിയ്‌ക്കൊപ്പമാണെന്നും അനാവശ്യ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയെ പരസ്യമായി കുറ്റപ്പെടുത്തുന്നതിലൂടെ പാര്‍ട്ടിയെയാണ് അവഹേളിക്കുന്നതെന്നാണ് എന്‍.സി.പി നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളിലൂടെ വിമര്‍ശം ഉന്നയിച്ച നേതാക്കള്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ പ്രസിഡന്റുമാര്‍ അടക്കമുള്ളവരോട് വരും ദിവസങ്ങളില്‍ വിശദീകരണം തേടും. നടപടിയ്ക്ക് കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരമുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."