HOME
DETAILS
MAL
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം: ചെന്നിത്തല
backup
October 01 2017 | 10:10 AM
തിരുവനന്തപുരം: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
പൊലിസിന്റെ അനാസ്ഥ മൂലമാണ് കൊലപാതകമുണ്ടായതെന്ന് ചെന്നിത്തല കത്തില്‍ കുറ്റപ്പെടുത്തി. സംസ്ഥാന പൊലിസിനെതിരെ ഗുരുതരമായ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതാണ് ഉചിതമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."