ഒടുവില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; ദീപാവലിക്കു ശേഷം ചുമതലയേറ്റെടുത്തേക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷനും അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകനുമായ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വൈകാതെ എത്തുമെന്ന സൂചനകള്‍ നല്‍കി നേതാക്കള്‍. ദീപാവലിക്കു ശേഷം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
''സംഘടനാ തെരഞ്ഞെടുപ്പിന്റെ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു. ദീപാവലിക്കു ശേഷം പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും''- സച്ചിന്‍ പൈലറ്റ് പറഞ്ഞു.
രാഹുല്‍ ഗാന്ധി നേതൃസ്ഥാനത്തേക്ക് വരണമെന്നും നയിക്കണമെന്നുമാണ് പൊതുവേ പാര്‍ട്ടിയുടെ വികാരം. പാര്‍ട്ടിയും യുവത്വത്തിനും പഴയ തലമുറയ്ക്കും ഒരുപോലെ തോന്നുന്നതാണിത്.
പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്ന കാര്യം ചോദിച്ചപ്പോള്‍, അത് അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
കുടുംബാധിപത്യത്തെമെന്ന ആക്ഷേപത്തെ പരാമര്‍ശിച്ചപ്പോള്‍, ഒരു കുടുംബവുമായി ബന്ധപ്പെട്ട രാഷ്ട്രീയം അയോഗ്യതയായി കണക്കാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."