HOME
DETAILS
MAL
ജി.എസ്.ടി സ്ലാബുകള്‍ കുറയ്ക്കുമെന്ന് സൂചന നല്‍കി ജയ്റ്റ്‌ലി
backup
October 01 2017 | 13:10 PM
ഫരീദാബാദ്: ജി.എസ്.ടിയെച്ചൊല്ലി വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ, നികുതി നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.
''നമ്മള്‍ ആദ്യ 2-3 മാസങ്ങളിലാണ് (ജി.എസ്.ടി നടപ്പിലാക്കിയതിന്റെ). മികച്ചതാക്കാനുള്ള പ്രതീക്ഷയും സ്‌പെയ്‌സും നമുക്കുണ്ട്. ചെറുകിട നികുതദായകരെ വിഷമത്തിലാക്കുന്ന നികുതി സ്ലാബുകള്‍ കുറയ്ക്കാനും സാധ്യതകളുണ്ട്''- ജയ്റ്റ്‌ലി പറഞ്ഞു.
വരുമാനം സ്ഥിരതയിലെത്തിയാല്‍ സ്ലാബ് കുറയ്ക്കുന്നതടക്കമുള്ള വലിയ പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കാം. പക്ഷെ, അതിനു നമ്മളുടെ വരുമാനം സ്ഥിരതയിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 5,12,18,28 എന്നീ സ്ലാബുകളിലാണ് ജി.എസ്.ടി ഈടാക്കുന്നത്. ചില ഉല്‍പന്നങ്ങള്‍ക്ക് അധിക സെസ്സും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."