HOME
DETAILS

ഇവരും ഭൂമിയുടെ അവകാശികള്‍

  
backup
October 02 2017 | 01:10 AM

%e0%b4%87%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d

വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് വന്യജീവി വാരാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു വരുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ഓരോ ജീവികളും അതിന്റെതായ പങ്കുവഹിക്കുന്നുണ്ട്. ചെറുപ്രാണികള്‍ മുതല്‍ വലിയ ജന്തുക്കള്‍ വരെയും സസ്യലതാദികള്‍ മുതല്‍ വന്‍വൃക്ഷങ്ങള്‍ വരെയും പ്രകൃതിയുടെ ശൃംഖലാ സംവിധാനത്തില്‍ അവരവരുടേതായ പങ്കു നിര്‍വഹിക്കുന്നവരാണ്. പ്രപഞ്ചഘടനയുടെ സുരക്ഷിതമായ നിലനില്‍പ്പിന് അവ കൂടി നിലിനില്‍ക്കപ്പെടേണ്ടതുണ്ട്. അവരും ഭൂമിയുടെ അവകാശികളാണെന്ന അടിസ്ഥാന ധാരണ നിലനിര്‍ത്തിക്കൊണ്ടേ വര്‍ത്തമാനകാലത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ സമീപിക്കാന്‍ കഴിയുകയുള്ളൂ. ഏതൊരു ജിവിയെ സംബന്ധിച്ചും അതിന്റെ ജീവിതസാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്ന തനതായ ഒരു ആവാസ വ്യവസ്ഥയുണ്ട്. അതിനകത്താണ് ഏറ്റവും സ്വാതന്ത്ര്യത്തോടും, സുരക്ഷിതമായും ആ ജീവികള്‍ക്ക് പെരുമാറാന്‍ കഴിയുക. അത്തരം ആവാസവ്യവസ്ഥകളെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കൂടി ഭാവിതലമുറയുടെ സുഖകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. മനുഷ്യന്‍ വന്യജീവികളുടെ ആവാസ വ്യവസ്ഥകളിലേക്ക് കടന്നു കയറിയതിന്റെ പരിണിത ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന മനുഷ്യ- വന്യജീവി സംഘര്‍ഷം. ഈ സംഘര്‍ഷത്തിന്റെ തോതും വ്യാപ്തിയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കാടുകള്‍ വെട്ടിത്തെളിച്ച് മനുഷ്യന്‍ വീടുവയ്ക്കുകയും കെട്ടിടങ്ങള്‍ നിര്‍മിക്കുകയും കുടിയേറി കൃഷി ചെയ്യുകയും കൂടിയായപ്പോള്‍ വന്യജീവികള്‍ക്ക് അവയുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയാണ് നഷ്ടമായത്. വികസനത്തിന്റെ പേരില്‍ കാട്ടിനകത്തുകൂടെ റോഡുകള്‍ നിര്‍മിച്ചപ്പോള്‍ വന്യജീവികളുടെ ആവാസവ്യവസ്ഥകള്‍ വിഭജിക്കപ്പെടുകയായിരുന്നു. അവ വെള്ളം കുടിക്കാനും ഭക്ഷണമന്വേഷിച്ചും സഞ്ചരിച്ചിരുന്ന കാനനപാതകള്‍ മുറിഞ്ഞു പോവുമ്പോഴാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്ന സാഹചര്യമുണ്ടാവുന്നത്. 

 

ആഗോളതലത്തില്‍ സസ്യജന്തുജാലങ്ങളുടെ നിലനില്‍പ്പ് വലിയ ഭീഷണി നേരിടുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂഖണ്ഡങ്ങളിലെ ജീവികളുടെ എണ്ണം സംബന്ധിച്ച ആഗോളസൂചികകള്‍ പ്രകാരം 1970 നും 2012 നുമിടയില്‍ പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഇഴജന്തുക്കള്‍ തുടങ്ങിയവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് നിരവധി സസ്യ-ജന്തു ജാലങ്ങള്‍ ഭൂമുഖത്ത് വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ചില ജീവി വര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായും ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. ഇതിന് കാരണമാകുന്ന ഘടകങ്ങളെ കഴിയാവുന്നിടത്തോളം നിയന്ത്രിച്ചു നിര്‍ത്താന്‍ നമുക്ക് ബാധ്യതയുണ്ട്. ഈ സന്ദേശം പ്രചരിപ്പിക്കുക കൂടിയാണ് വന്യജീവി വാരാചരണത്തിന്റെ മുഖ്യലക്ഷ്യം.


കാലാവസ്ഥാ വ്യതിയാനവും, പരിസരമലിനീകരണവും, അമിതമായ പ്രകൃതി ചൂഷണവും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുമെല്ലാം ജീവിവര്‍ഗ്ഗങ്ങളുടെ അതിജീവന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. ആധുനിക ജീവിതത്തില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കൂടി വരികയാണ്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നാട്ടിലും, വനമേഖലകളിലുമെല്ലാം കുമിഞ്ഞു കൂടുന്നുണ്ട്. അവയുണ്ടാക്കുന്ന മാലിന്യപ്രശ്‌നങ്ങളും, ഭക്ഷണത്തില്‍ കലര്‍ന്ന് അസുഖം പിടിപെട്ട് ചത്തുപോകുന്ന വന്യമൃഗങ്ങളുടെ എണ്ണവും ഏറി വരുന്നു. പ്ലാസ്റ്റിക് വനമേഖലകളില്‍ എത്താതിരിക്കാന്‍ കേരള വനം വകുപ്പ് നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. പക്ഷേ കേവലം നിയമങ്ങളുടെ നിര്‍ബന്ധം കൊണ്ടുമാത്രം ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നതിലുപരി ജനങ്ങളുടെ ബോധമണ്ഡലത്തിലാണ് മാറ്റമുണ്ടാവേണ്ടത്.


നമ്മുടെ ജലാശയങ്ങളെല്ലാം മലിനമാക്കപ്പെട്ടിരിക്കുന്നു. ഭൂഗര്‍ഭജലത്തിലടക്കം കോളിഫോം ബാക്ടീരിയകളുടെയും, മറ്റ് അപകടകരമായ ഘടകങ്ങളുടെയും സാന്നിധ്യം ഏറിവരികയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി നീര്‍ചോലകള്‍ വറ്റിവരണ്ടപ്പോള്‍ വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി. വെള്ളവും തീറ്റയും തേടിയാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത്. നീരുറവകള്‍ സംരക്ഷിക്കാനും ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കാനും കര്‍മപദ്ധതി തയാറാക്കിയില്ലെങ്കില്‍ നാം ദുഃഖിക്കേണ്ടി വരും.
വന്യമൃഗ സംരക്ഷണത്തില്‍ മറ്റു പലമേഖലകളിലുമെന്ന പോലെ രാജ്യത്തിന് തന്നെ മാതൃകയായ നിലപാടുകളുമായിട്ടാണ് കേരള വനംവകുപ്പ് മുന്നോട്ടു പോവുന്നത്. അഞ്ച് ദേശീയോദ്യാനങ്ങളും പതിനേഴ് വന്യമൃഗ സങ്കേതങ്ങളും, ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റിസര്‍വ്വായ കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ്വുമടക്കം 3214 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നതാണ് കേരളത്തിന്റെ സംരക്ഷിത വനമേഖലകള്‍. ഇവിടങ്ങളിലെ ജീവികളുടെ സംരക്ഷണത്തിനും അവയുടെ ശാസ്ത്രീയമായ കണക്കെടുപ്പിനുമായി വനംവകുപ്പ് കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പെരിയാര്‍ കടുവാസങ്കേതം ഇന്ത്യയിലെ തന്നെ മറ്റ് കടുവാ സങ്കേതങ്ങള്‍ക്ക് മാതൃകയാകത്തക്ക വിധത്തില്‍ മാറ്റിയെടുക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിന് തന്നെ ഏറ്റവും കടുത്ത വേനല്‍ക്കാലമാണ് കഴിഞ്ഞ തവണ കടന്നുപോയത്.


വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതായപ്പോള്‍ സംസ്ഥാന വനം, വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നമുക്ക് കഴിഞ്ഞു. വനത്തില്‍ പ്രത്യേകം സംവിധാനം ഒരുക്കിയാണ് ടാങ്കറുകളില്‍ വെള്ളം കൊണ്ടുപോയി മൃഗങ്ങള്‍ക്ക് നല്‍കിയത്. വേനല്‍ കടുത്തപ്പോള്‍ നമ്മുടെ അയല്‍പ്രദേശമായ ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടുതീ പടര്‍ന്ന് സംരക്ഷിതവനം ഏറെകുറെ കത്തി നശിച്ചു പോയിരുന്നു. എന്നാല്‍ കേരള വനമേഖലയില്‍ കാട്ടുതീ ഫലപ്രദമായി തടയാന്‍ നമുക്ക് കഴിഞ്ഞു.


എല്ലാ ജന്തുജാലങ്ങളും മനുഷ്യരെപ്പോല ഭൂമിയുടെ അവകാശികളാണെന്നും പ്രകൃതി വിഭവങ്ങള്‍ അവര്‍ക്കു കൂടി അവകാശപ്പെട്ടതാണെന്നുമുള്ള പ്രാഥമികമായ പ്രപഞ്ച ബോധത്തിലേക്ക് നാം ഉണര്‍ന്നേ പറ്റു. അല്ലാത്ത പക്ഷം പ്രകൃതി ദുരന്തങ്ങളുടെ ഊഷരതയില്‍ ഭൂമണ്ഡലത്തിലെ ജീവ ബിന്ദുക്കള്‍ തകര്‍ന്നടിയുകയാവും ഫലം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago