ചെളിയടിഞ്ഞ് മലമ്പുഴ അണക്കെട്ടിന്റെ സംഭരണശേഷി കുറയുന്നു
മലമ്പുഴ: ചെളിയടിയുന്നതു മൂലം മലമ്പുഴ ഡാമിന്റെ സംഭരണശേഷി 30 ശതമാനത്തോളം കുറഞ്ഞെന്ന് പഠനങ്ങള്‍. അണക്കെട്ടിന്റെ സംഭരണശേഷിയെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്ന കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാല്‍ മാത്രമെ ഇതു സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ വ്യക്തമാവുകയുള്ളൂ.
ഡാമിന്റെ വൃഷ്ടി പ്രദേശത്തും പരിസരങ്ങളിലുമുള്ള കൈയേറ്റങ്ങളും അനധികൃത കൃഷിയുമൊക്കെയാണ് വന്‍തോതിലുള്ള മണ്ണൊലിപ്പിന് കാരണമാകുന്നത്. നിലവില്‍ അണക്കെട്ടിലുള്ള വെള്ളത്തെക്കുറിച്ച് ജലസേചനവകുപ്പിന്റെ പക്കലുള്ളതാകട്ടെ 1966 ല്‍ ഡാം നിര്‍മിച്ച കാലത്തുള്ള കണക്കുകള്‍ മാത്രമാണ്.
ഡാമിന്റെ സംഭരണശേഷി കുറയുന്നത് ജില്ലയുടെ കാര്‍ഷികമേഖലയുടെ നിലനില്‍പിന് ഭീഷണിയാവും. എന്നാല്‍ അധികാരികളോ ജലസേചനവകുപ്പോ ജനപ്രതിനിധികളോ ബോധവാന്മാരനെല്ല. 1966 ല്‍ മലമ്പുഴ അണക്കെട്ട് നിര്‍മിച്ച കാലഘട്ടത്തിലെ കണക്കുകള്‍ പ്രകാരം 147.635 ചതുരശ്ര മീറ്ററാണ് വൃഷ്ടിപ്രദേശമെന്നതിനാല്‍ പ്രതിവര്‍ഷം ശരാശരി 2430.9 മീറ്റര്‍ മഴയും ലഭിക്കുന്നുണ്ട്. ഇതുവഴി പ്രതിവര്‍ഷം 207 ദശലക്ഷം ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നു. എന്നാല്‍ ഈ കണക്കുകള്‍ ശരിയല്ലെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് 2010 ല്‍ ഡാമില്‍ നിന്നും ചെളിയും മണലും നീക്കം ചെയ്യാനുള്ള പദ്ധതിക്ക് ജലസേചനവകുപ്പ് രൂപം നല്‍കിയത്.
മണലെടുക്കാന്‍ കിട്ടിയ അവസരത്തെ ഇടനിലക്കാരടക്കമുള്ളവര്‍ ഉപയോഗപ്പെടുത്തിയെങ്കിലും ഡാമിലെ ചെളി മാത്രം മാറ്റാന്‍ നടപടികളുണ്ടായില്ല. അതിനാല്‍ അണക്കെട്ടില്‍നിന്നും മണലെടുത്തു കഴിഞ്ഞശേഷം ചെളി അവിടെത്തന്നെ ഇട്ടതാണ് മഴക്കാലങ്ങളില്‍ വീണ്ടും ഡാമിലേക്ക് തന്നെ ഒഴുകിയിറങ്ങാന്‍ കാരണം. നിലവില്‍ ഡാമിലേക്കുള്ള വെള്ളത്തിന്റെ അളവും വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്.
സിമന്റു ഫാക്ടറികളില്‍നിന്നുമുള്ള പാഴ്‌വസ്തുക്കള്‍ തള്ളുന്നതുവഴി ഒന്നാം പുഴ പൂര്‍ണമായും മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രണ്ടു മലകള്‍ക്കിടയിലൂടെ ഡാമിലേക്ക് ഒഴുകിവരേണ്ട വെള്ളത്തെയാണ് മാലിന്യക്കൂമ്പാരങ്ങള്‍ തടസപ്പെടുത്തുന്നത്. 2005 നു മുമ്പു വരെ മണ്ണ് ഡാമിലേക്ക് കടക്കാതിരിക്കാന്‍ തടയണ കെട്ടിയിരുന്നു.
എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ളവരുടെ എതിര്‍പ്പുകള്‍ മൂലം തടയണ കെട്ടുന്നതു നിന്നതോടെയാണ് വീണ്ടും ഒഴുകി വരാന്‍ തുടങ്ങിയത്. വൃഷ്ടിപ്രദേശത്തുള്ള തുരുത്തുകളില്‍ നിന്നും മരം വെട്ടിക്കടത്തുന്നതു കൂടിയതു വഴി ഈ തുരുത്തുകളും നാശത്തിന്റെ വക്കിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."