കോണ്‍ഗ്രസുമായുള്ള സഹകരണം; ഇന്നത്തെ പി.ബിയില്‍ ചര്‍ച്ചയാവും
ന്യൂഡല്‍ഹി: മാറിയ ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിയെ നേരിടാനായി കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതു സംബന്ധിച്ച് ഇന്നുചേരുന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തില്‍ ചര്‍ച്ചചെയ്യും. കഴിഞ്ഞമാസം ചേര്‍ന്ന പി.ബി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നെങ്കിലും മുഖ്യശത്രുവാരെന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് തീരുമാനമാവാതെ പിരിയുകയായിരുന്നു. ഇന്നത്തെ യോഗത്തിലും ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഈ മാസം 14ന് നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലേക്കു ചര്ച്ചനീളും. കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ തുടങ്ങിയ ചര്‍ച്ചയും തര്‍ക്കവും തന്നെയാണ് ഇക്കാര്യത്തില്‍ സി.പി.എമ്മിനകത്ത് ഇപ്പോഴുമുള്ളത്.
കോണ്‍ഗ്രസുമായി ധാരണയും സഹകരണവും വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ കടുംപിടുത്തത്തിന് വഴങ്ങിയാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന നിലപാട് കൈക്കൊണ്ടത്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അടവു നയത്തില്‍ മാറ്റം വരുത്തണമെന്നും കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലെത്തണമെന്നുമാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."