HOME
DETAILS
MAL
ബി.ജെ.പി നേതൃത്വത്തിനെതിരേ വീണ്ടും ശത്രുഘ്നന്‍ സിന്‍ഹ
backup
October 02 2017 | 03:10 AM
ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന് നേതാവ് ശത്രുഘ്നന്‍ സിന്‍ഹ വീണ്ടും രംഗത്ത്. പാര്‍ട്ടി വണ്‍ മാന്‍ ഷോ ആയി മാറുകയാണെന്നും ഇത് തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും സിന്‍ഹ പറഞ്ഞു.
അരുണ്‍ ജെയ്റ്റ്ലി യശ്വന്ത് സിന്‍ഹയോട് പ്രതികരിച്ചത് വളരെ മോശം രീതിയിലാണ്. ഇതിനെ എല്ലാവരും അപലപിക്കുകയും ചെയ്തു. പാര്‍ട്ടി വണ്മാന് ഷോ ആണെന്നും രണ്ട് പേരുടെ സൈന്യമാണെന്നും വിലയിരുത്തപ്പെടുന്നത് വേദനിപ്പിക്കുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യമാണ് വേണ്ടത്. എല്ലാവരുടെയും അഭിപ്രായം മാനിക്കണം. ഭിന്നാഭിപ്രായം അംഗീകരിച്ചില്ലെങ്കിലും ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."