കാറ്റലോണിയയില്‍ ഹിതപരിശോധന: സ്വതന്ത്രവാദികള്‍ക്ക് ജയം
ഴ്സലോണ:കാറ്റലോണിയയില്‍ നടന്ന ഹിതപരിശോധനയില്‍ സ്വതന്ദ്രവാദികള്ക്ക് ജയം. സ്പെയിനില്‍നിന്ന് മോചനം ആവശ്യപ്പെട്ട് നടത്തിയ ഹിതപരിശോധനയില്‍ പങ്കെടുത്ത 90 ശതമാനം കാറ്റലോണിയ നിവാസികളും അനുകൂലമായി വോട്ട് ചെയ്തെന്ന് കാറ്റലോണിയുടെ പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചു.
സ്വതന്ത്ര രാജ്യമാകാനുള്ള അവകാശം കാറ്റലോണിയ നേടിയെന്ന് കറ്റാലന്‍ പ്രസിഡന്റ് കാള്‍സ് പ്യൂയിഗ്ഡെമണ്ട് വോട്ടെടുപ്പിനു ശേഷം പ്രതികരിച്ചു. 22.6 ലക്ഷം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തതെന്നും ഇതില്‍ 90 ശതമാനം ആളുകളും സ്പെയനില്‍നിന്ന് മോചനം ആവശ്യപ്പെട്ട് വോട്ട് ചെയ്തതായി കറ്റാലന്‍ സര്‍ക്കാര്‍ വക്താവ് ജോര്‍ഡി ടുറുല്‍ തിങ്കളാഴ്ച രാവിലെ അറിയിച്ചു. എട്ട് ശതമാനം ആളുകള്‍ പ്രതികൂലമായി വോട്ട് ചെയ്തു. 15000 വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് തടയാന്‍ സ്പെയിന് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി 1,300 പോളിങ്ബൂത്തുകളില്‍ പൊലിസ് സീല്‍ വച്ചു പൂട്ടിച്ചു. ആകെ 2,315 സ്കൂളുകളാണ് തെരഞ്ഞെടുപ്പ് പോളിങ് ബൂത്തുകളായി നിശ്ചയിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാനുള്ള സ്പെയിന് സര്‍ക്കാരിന്റെ നിരന്തര ആവശ്യവും നീക്കത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചുള്ള ഭരണഘടനാ കോടതിയുടെ ഉത്തരവും ലംഘിച്ച് കാറ്റലോണിയ അധികൃതര്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
അതിനിടെ, വോട്ട് ചെയ്യാനെത്തിയവരും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വോട്ടെടുപ്പിനിടെ ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ഇടപെടാന്‍ ആവശ്യപ്പെടുമെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."