തുടരെ മൂന്നു ദിവസം ഡോക്ടര്‍മാര്‍ ലീവില്‍ ചികിത്സ കിട്ടാതെ വലഞ്ഞ് രോഗികള്‍
പട്ടാമ്പി: സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഒന്നിച്ച് അവധിയിലായതിനെ തുടര്‍ന്ന് ദുരിതത്തിലായി രോഗികള്‍. നിലവില്‍ പതിമൂന്ന് ഡോക്ടര്‍മാര്‍ സര്‍വീസിലുള്ള ആശുപത്രിയില്‍ കഴിഞ്ഞദിവസം മൂന്ന് പേര്‍ മാത്രമാണ് രോഗികളെ പരിശോധിച്ചിരുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ച പട്ടാമ്പി താലൂക്ക് ആശുപത്രി പരിസരം ഇരിപ്പിടങ്ങളില്ലാതെ രോഗികള്‍ പരിശോധനക്കായി ക്യൂ നില്‍ക്കുന്നത് നിത്യകാഴ്ചയാണ്.
അതെ സമയം പകര്‍ച്ച വ്യാധി രോഗങ്ങള്‍ പടരുന്നതിനാലും രോഗികളെ പരിശോധിക്കാന്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ തല്‍സമയത്ത് ഇല്ലാത്തതിനാല്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെയും ഇത് കൂടുതല്‍ പ്രയാസത്തിലാക്കുന്നു. പട്ടാമ്പി താലൂക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് രാവിലെ എത്തുന്ന രോഗികള്‍ക്ക് ഉച്ച സമയത്ത് പോലും ഭക്ഷണം കഴിക്കാതെയും ടോക്കണ്‍ എടുത്ത് കൂടുതല്‍ നേരം പരിശോധനക്കായി കാത്ത് നില്‍ക്കുന്നതും കൂടുതല്‍ രോഗാവസ്ഥയുടെ തീവ്രതിയിലേക്ക് നയിക്കുന്നതിനും ഇടയാക്കുന്നുണ്ട്.
തുടര്‍ച്ചയായി ദിവസങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ അവധിയിലായത് കാരണം പ്രതിഷേധത്തിനിടയാക്കിയതും ഇതിന്റെ തീവ്രത ചൂണ്ടികാണിക്കുന്നു.
താലൂക്ക് ആശുപത്രിയിലെ ഇത്തരത്തിലുള്ള അവസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു. സി.എ റാസി, ഉമ്മര്‍ പാലത്തിങ്കല്‍, വി.കെ സൈനുദ്ദീന്‍, സൈതലവി വടക്കേതില്‍, സലീം പാലത്തിങ്കല്‍, ഇ.ടി റഷീദ്, മുനീര്‍ മേലെ പട്ടാമ്പി, പി ഇബ്രാഹിം, ഉനൈസ് കൊടലൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."