ഗുജറാത്തില്‍ ദലിത് യുവാവിനെ മേല്ജാതിക്കാര് അടിച്ചു കൊന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്ജാതിക്കാര് അടിച്ചുകൊന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗര്‍ബയില്‍ പങ്കെടുത്തതിനാണിത്.
ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്. ജയേഷ് സോളങ്കി എന്ന യുവാവാണ് പട്ടേല്‍ സമുദായത്തില്‍ പെട്ടവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ജയേഷ് സോളങ്കിയും ബന്ധുവായ പ്രകാശ് സോളങ്കിയും സുഹൃത്തുക്കള്‍ക്കൊപ്പം വീടിനു സമീപമുള്ള ക്ഷേത്രത്തിന് അടുത്ത് ഇരിക്കുകയായിരുന്നു. ഇവരുടെ അടുത്തെത്തിയ പട്ടേല്‍ സമുദായത്തില്‍ പെട്ട ഒരാള്‍ ഇവരെ ജാതീയമായി അധിക്ഷേപിക്കുകയും ഗര്‍ബ ചടങ്ങുകള്‍ കാണാന്‍ അവര്‍ക്ക് അവകാശമില്ലെന്നു പറഞ്ഞ് അപമാനിക്കുകയും ചെയ്തു.
പിന്നീട് ഇയാള്‍ കൂടുതല്‍ ആളുകളെ വിളിച്ചുകൂട്ടുകയും ദലിത് യുവാക്കളെ ആക്രമിക്കുകയുമായിരുന്നു. ജയേഷിന്റെ തല ചുമരിനിട്ടിടിക്കുകയും ചെയ്തിരുന്നു.
ഗുരുതരമായി പരുക്കേറ്റ യുവാക്കളെ കരംസദ് അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജയേഷ് അന്നുതന്നെ മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."