സഊദിയ തിരുവനന്തപുരം സര്‍വിസ് ആരംഭിച്ചു; തെക്കന്‍ ജില്ലക്കാര്‍ക്ക് ആശ്വാസമാകും
റിയാദ്: സഊദി അറേബ്യയയുടെ വിമാന കമ്പനിയായ സഊദിയ കേരളത്തിലേക്കുള്ള പുതിയ സര്‍വിസിന് തുടക്കമായി. തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് സഊദി എയര്‍ ലൈന്‍സിന്റെ പുതിയ സര്‍വിസുകള്‍ ആരംഭിച്ചത്. ഇതോടെ തെക്കന്‍ ജില്ലക്കാര്‍ക്കും തിരുവനന്തപുരം ജില്ലയുടെ സമീപ പ്രദേശത്തെ കന്യാകുമാരി ഉള്‍പ്പെടെയുള്ള തമിഴ്നാട്ടില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ആശ്വാസമാകും. കൂടാതെ, പ്രാവാസികള്ക്കൊപ്പം ഹജ്ജ് - ഉംറ തീര്‍ഥാടകര്‍ക്കും നേരിട്ട് ജിദ്ദയിലെത്താന്‍ സഊദിയയുടെ പുതിയ സര്‍വിസ് അനുഗ്രഹമാവും.
സഊദി തലസ്ഥാന നഗരിയായ റിയാദില്‍ നിന്ന് ആഴ്ച്ചയില്‍ മൂന്ന് സര്‍വിസുകളും ജിദ്ദയില്‍ നിന്ന് രണ്ടണ്ടു സര്‍വിസുകളുമാണ് സഊദിയ തയാറാക്കിയിരിക്കുന്നത്.
റിയാദില്‍ നിന്നാണ് തിരുവന്തപുരത്തേക്കുള്ള ആദ്യ സര്‍വിസ് ആരംഭിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5:20 നു സഊദിയയുടെ എസ്.വി 756 വിമാനം റിയാദില്‍ നിന്ന് യാത്ര തിരിച്ചു. ഉച്ചക്ക് 12:35ന് തിരുവനന്തപുരത്ത് എത്തിയ വിമാനം 1.45 ന് തിരികെ റിയാദിലേക്ക് പറന്നു. 25 മിനുട്ട് വൈകിയാണ് യാത്ര ആരംഭിച്ചത്.
പ്രാദേശിക സമയം വൈകീട്ട് നാല് മണിക്കാണ് റിയാദില്‍ എത്തിച്ചേര്‍ന്നത്. റിയാദില്‍ നിന്ന് ഞായര്‍ , ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് തിരുവനന്തപുരം സര്‍വിസ്. ജിദ്ദയില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വിസ്. ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്നരക്കാണ് ജിദ്ദയില്‍ നിന്നുള്ള ആദ്യ സര്‍വിസ്.
എയര്‍ ബസ് 330300 ശ്രേണിയില്‍പ്പെട്ട പുതിയ വിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് സര്‍വിസ് നടത്തുക. 36 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 298 സീറ്റുകളാണ് വിമാനത്തിലുണ്ടണ്ടാവുക.
ഏറെ നാളെത്തെ കാത്തിരിപ്പിന് ഒടുവിലാണ് സഊദിയ തിരുവന്തപുരത്തേക്ക് സര്‍വിസ് ആരംഭിക്കുന്നത്. ജിദ്ദയില്‍ നിന്ന് നിലവില്‍ തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വിസ് ഇല്ലാത്തതിനാല്‍ ദക്ഷിണ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഏറെ പ്രായസപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യയിലേക്ക് നടത്തുന്ന സഊദിയയുടെ സര്‍വിസുകളുടെ എണ്ണം എട്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."