അബ്ദുല്‍മജീദ് അന്‍വരി; സമസ്ത പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന വ്യക്തിത്വം
വല്ലപ്പുഴ: പ്രതിസന്ധി ഘട്ടങ്ങളില്‍ സമസ്ത പ്രവര്‍ത്തകര്‍ക്ക് ആവേശവും ധൈര്യവും പകര്‍ന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം മോളൂരില്‍ അന്തരിച്ച അബ്ദുല്‍ മജീദ് അന്‍വരി എന്ന നാട്ടുകാരുടെ മുത്തു മുസ്ലിയാര്. സമസ്തയില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തിയപ്പോള്‍ മോളൂരും പരിസര പ്രദേശങ്ങളിലും സമസ്തയുടെ സംരക്ഷകനായി മാറി. നല്ലൊരു പ്രഭാഷനും സംഘാടകനും പ്രവര്‍ത്തകര്‍ക്ക് ആവേശവുമായിരുന്നു അദ്ധേഹം.
സമസ്തയുടെ രണ്ടാം സമ്മേളനം നടന്ന മോളൂരും പരിസര മഹല്ലും സമസ്തയുടെ തന്നെ കൂടെവേണമെന്ന ഉത്തരവാദിത്വബോധമാണ് അദ്ധേഹത്തെ 1989 90 കാലഘട്ടങ്ങളില്‍ സമസ്തയുടെ ശബ്ദമാവാന്‍ പ്രേരിപ്പിച്ചത്. എസ്.കെ.എസ്.എസ്.എഫ് രൂപീകരിച്ചപ്പോള്‍ പ്രഥമ ജില്ലാ കമ്മിറ്റി അംഗമായി അദ്ദേഹം തെരഞ്ഞടുക്കപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയ അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി അംഗമായും തെരഞ്ഞടുക്കപ്പെട്ടിരുന്നു.
അന്‍പതിലേറെ വര്‍ഷമായി മോളൂര്‍ മഹല്ല് ഖാസിയായി തുടരുന്ന വി.പി ഇബ്രാഹീം മുസ്ലിയാര് പിതൃ സഹോദരനാണ്. കാളിയാറോഡ്, പൊട്ടച്ചിറ, ചെരക്കാപറമ്പ്, കരിങ്ങനാട്, പുലാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായും ഖത്തീബായും സേവനം ചെയ്ത അന്‍വരി എളനാട് കിഴുമുറിയിലായിരുന്നു നിലവില്‍ സേവനം ചെയ്തിരുന്നത്. ഖുത്തുബക്ക് തൊട്ടുമുമ്പ് നെഞ്ചുവേദനയെതുടര്ന്നായിരുന്നു അന്ത്യം. നിലവില്‍ എസ്.വൈ.എസ് മോളൂര്‍ ശാഖ പ്രസിഡന്റായിരുന്നു. അനുശോചന യോഗം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് മോളൂര്‍ ഹയാത്തുല്‍ ഇസ്ലാം മദ്റസയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."