ചാലക്കുടി കൊലപാതകം: ഒരാള്‍കൂടി അറസ്റ്റില്‍
ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. കേസിലെ മുഖ്യപ്രതി ജോണി (ചക്കര ജോണി)യെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുധനാണ് പിടിയിലായത്.
മുഖ്യപ്രതി ജോണിയും ഇയാളുടെ കൂട്ടാളി രഞ്ജിത്തും പാലക്കാട്ടുനിന്ന് ഞായറാഴ്ച രാത്രി പിടിയിലായിരുന്നു.
അതിനിടെ, ജോണിയും രഞ്ജിത്തും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലിസ് പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ ഒരു വാടകകെട്ടിടത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പരിയാരം തവളപ്പാറയില്‍ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി നടത്തുകയായിരുന്നു രാജീവ്. ഈ തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടത്. രാജീവും ചക്കര ജോണിയും വസ്തു ഇടപാടുകളില്‍ കൂട്ടകച്ചവടക്കാരായിരുന്നു. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു. ജോണി രാജീവിനെതിരേ അങ്കമാലി പോലിസില്‍ നിരവധി കേസുകള്‍ കൊടുത്തതായും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."