അവസാന നിമിഷം മാപ്പു ലഭിച്ചു: വാള്‍ത്തലപ്പില്‍ നിന്നും യുവാവിന് മോചനം
റിയാദ്: സഊദിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്രിയക്ക് വിധിക്കപ്പെട്ട യുവാവിനെ നിയമം നടപ്പാക്കുന്നതിന്റെ അവസാന നിമിഷം മോചനം. കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് പ്രഖ്യാപിച്ച മാപ്പിലാണ് വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവാവിന് പുനര്ജന്മം ലഭിച്ചത്.
മദീനയിലെ അല്‍ഉല പ്രവിശ്യയിലാണ് സംഭവം. മകന്റെ ഘാതകന്റെ ഖിസാസ് (പ്രതിക്രിയ) നടപ്പാക്കാനായി കുറ്റവാളിയെ സ്ഥലത്തെത്തിക്കുകയും അതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വധ ശിക്ഷ നടപ്പാക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഈ പിതാവ് തന്റെ മകനെ കൊലപ്പെടുത്തിയ പ്രതിക്ക് മാപ്പ് നല്‍കുന്നതായി പ്രഖ്യാപിച്ചത്.
വധ ശിക്ഷ കാണാനായി തടിച്ചു കൂടിയവര്‍ ആവേശത്തോടെയാണ് പിതാവിന്റെ പ്രഖ്യാപനം ശ്രവിച്ചത്. നേരത്തെ നിരവധി തവണ മധ്യസ്ഥര്‍ ശ്രമം നടത്തിയപ്പോഴും പിതാവ് മാപ്പ് നല്കാന് തയ്യാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."