മക്ക ക്രയിന്‍ അപകടം: ബിന്‍ ലാദന്‍ കമ്പനിയെയും പ്രതികളെയും കുറ്റവിമുക്തരാക്കി
മക്ക: മക്ക ക്രയിന്‍ അപകട കേസില്‍ പ്രതികളെയും നിര്‍മാണ കമ്പനിയായ ബിന്‍ ലാദന്‍ കമ്പനിയെയും പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കേസന്വേഷിക്കുന്ന മക്ക ക്രിമിനല്‍ കോടതിയാണ് ഏറെ വാദങ്ങള്‍ക്ക് ശേഷം കുറ്റക്കാരാണെന്ന് മുദ്ര കുത്തിയവരെ കുറ്റ വിമുക്തരാക്കിയത്.
കേസില്‍ കക്ഷികള്‍ക്ക് അപ്പീല്‍ പോകാന്‍ അവകാശമുണ്ടെന്നും വിധി ന്യായത്തില്‍ കോടതി വിശദീകരിച്ചു. 13 പ്രതികളുണ്ടായിരുന്ന കേസില്‍ മുഴുവന്‍ പ്രതികളെയും കമ്പനിയെയുമാണ് കോടതി കുറ്റ വിമുക്തരാക്കിയത് .
പ്രതികൂല കാലാവസ്ഥ മൂലമുണ്ടായ ശക്തമായ കാറ്റാണ് അപകട കാരണമെന്ന് കോടതി വിലയിരുത്തി. സംഭവത്തിന് ശേഷം രണ്ടു വര്‍ഷമായി ഇത് സംബന്ധിച്ച കേസില്‍ വാദഗതികള്‍ നടന്നു വരികയായിരുന്നു.
ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ 2015 സെപ്റ്റംബര്‍ 11 ന് വെള്ളിയാഴ്ച വൈകീട്ട് 5.10 നാണ് മക്ക ഹറം പള്ളി വികസനത്തിനായി നിര്‍മ്മിച്ച ലോകത്തെ ഏറ്റവും വലിയ ക്രെയിന്‍ ശക്തമായ കാറ്റില്‍ പൊട്ടിവീണത്. ദുരന്തത്തില്‍ മലയാളി ഉള്‍പ്പെടെ 108 പേര്‍ മരണപ്പെടുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതെ സമയം, പ്രതികളെ കുറ്റ വിമുക്തരാക്കിയ കോടതി നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ അപ്പീല്‍ നടപടികള്‍ക്കായി സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."