HOME
DETAILS

പീഡന മരണങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് എതു അധികാരകേന്ദ്രങ്ങള്‍ ഉത്തരം നല്‍കും?

  
backup
October 02 2017 | 08:10 AM

local-kollam

കുളത്തുപ്പുഴയില്‍ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. എന്നാല്‍ സംഭവത്തിലാകട്ടെ, പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള അനാസ്ഥയിലേക്കാണ് നാട്ടുകാര്‍ വിരല്‍ചൂണ്ടുന്നത്. പൊലിസ് നാട്ടുകാരുടെ സഹായത്തോടെ പുലര്‍ച്ചെ പ്രതിയെ പിടികൂടിയെന്ന വാദമാണ് നാട്ടുകാര്‍ ഖണ്ഡിക്കുന്നത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതോടെ,വനിതയായ ബന്ധപ്പെട്ട എസ്.ഐക്ക് എതിരെ നടപടി ആയെങ്കിലും ഇവരുടെ ഉദാസീനതയില്‍ പൊലിഞ്ഞത് ഒരു കുരുന്നു ജീവനാണെന്നുള്ള വസ്തുത ഹൃദയഭേദകമാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ ആറോടെ കുളത്തൂപ്പുഴ ആര്‍.പി.എല്‍.(റീഹാബിലേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ്) എസ്റ്റേറ്റിലെ തൊഴിലാളികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവ് രാജേഷിനെ ഇതേ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ബുധനാഴ്ച രാവിലെ പത്തോടെ ഏരൂര്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം വൈകിയതാണ് ദുരന്തത്തിന് കാരണമായതെന്നും നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാവിലെ ഏഴോടെ പെണ്‍കുട്ടിയുടെ മുത്തശ്ശി കുട്ടിയ ട്യൂഷന്‍ ക്ലാസിലാക്കാന്‍ കൊണ്ടുപോകുന്നതിനിടെ, വഴിയില്‍ രാജേഷിനെ കണ്ടു. കുട്ടിയെ താന്‍ ട്യൂഷന്‍ ക്ലാസിലാക്കാമെന്ന് പറഞ്ഞ് രാജേഷ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ഒമ്പതോടെ കുട്ടി ട്യൂഷന്‍ സെന്ററില്‍ എത്തിയിട്ടില്ലെന്ന കാര്യം അധ്യാപിക മാതാവിനെ വിളിച്ചു പറഞ്ഞു. ഏറെക്കാലമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന ഇവര്‍ കുട്ടിയുടെ പിതാവ് തന്നെ, കുട്ടിയെ കൂട്ടിക്കൊണ്ട് പോയതാണെന്ന സംശയത്തിലാണ് ഏരൂര്‍ പൊലീസ് സ്റ്റേഷനില്‍ ആദ്യം പരാതിയുമായെത്തുന്നത്. പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങിയ എരൂര്‍ പൊലീസ് സ്ഥലത്തെ രണ്ട് കടകളിലെ സി.സി ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. രാജേഷ് പെണ്‍കുട്ടിയുമായി ബസില്‍ കയറിപ്പോവുന്നത് സി.സി ടി.വി. ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതില്‍ ഏരൂര്‍ പൊലീസ് പരാജയപ്പെട്ടതായാണ് ആരോപണം. സമയത്ത് പൊലിസ് ജാഗ്രത കാണിച്ചിരുന്നെങ്കില്‍ കുരുന്നിന് ജീവന്‍ നഷ്ടമാകില്ലായിരുന്നു.

ഇതിനിടെ പ്രദേശവാസികള്‍ പെണ്‍കുട്ടിയെ കാണാതായ വിവരം രാജേഷിന്റെ ചിത്രവുമുള്‍പ്പെടെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 12 മുതല്‍, പെണ്‍കുട്ടിയെ രാജേഷ് തട്ടിക്കൊണ്ട് പോയെന്നും കണ്ടെത്തുന്നവര്‍ ഉടന്‍ വിവരമറിയിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നല്‍കിയിരുന്നു. ഈ പോസ്റ്റുകള്‍ നിരവധി പേരിലെത്തുകയും ചര്‍ച്ചയാവുകയും ചെയ്‌തെങ്കിലും എല്ലാ തെളിവുകളും ലഭിച്ചിട്ടും പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചതായാണ് നാട്ടുകാരുടെ പരാതി.

കുട്ടിയുടെ പിതാവ് കൂട്ടിക്കൊണ്ട് പോയെന്നായിരുന്നു വീട്ടുകാര്‍ വിശ്വസിച്ചിരുന്നത്. രാജേഷിനെ അവര്‍ക്ക് സംശയം പോലുമില്ലായിരുന്നു. എന്നാല്‍ പിതാവിനൊപ്പം കുട്ടിയില്ലെന്ന വിവരം 10 മണിയോടെ തന്നെ ഏരൂര്‍ പൊലീസിന് മനസ്സിലായിരുന്നു. തുടര്‍ന്നാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ഇതില്‍ നിന്ന് രാജേഷ് കുട്ടിയുമായി ബസില്‍ കയറിയെന്ന് വ്യക്തവുമായിരുന്നു. കുളത്തൂപ്പുഴ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷനിലാണ് രാജേഷിന്റെ വീട്. ഏരൂരില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ കുളത്തൂപ്പുഴയിലേക്ക്. എന്നാല്‍ തെളിവുകളെല്ലാം മുന്നിലുണ്ടായിട്ടും ഈ രീതിയില്‍ ഒരന്വേഷണം നടത്താന്‍ പൊലീസ് തുടക്കത്തില്‍ തയ്യാറായില്ല. പൊലീസിന്റെ നടപടി വൈകുന്നതിനാല്‍ നാട്ടുകാര്‍ തന്നെ മുന്‍കയ്യെടുത്ത് കാണാതായ പെണ്‍കുട്ടിയുടേയും തട്ടിക്കൊണ്ട് പോയതായി സംശയിക്കുന്നയാളെന്ന രീതിയില്‍ രാജേഷിന്റേയും ഫോട്ടോകള്‍ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചാരണം തുടങ്ങിയതുതന്നെ എന്തെങ്കിലും ഫലം ചെയ്യുമെന്നാണ് കരുതിയിരുന്നത്. സോഷ്യല്‍ മീഡിയിലെല്ലാം വാര്‍ത്തയും ഫോട്ടോയും വൈറലായിട്ടും കുട്ടിയെക്കുറിച്ച് യാതൊരറിവും ലഭിച്ചില്ല. ഏരൂര്‍ പൊലീസ് എസ്.ഐ ഒരു വനിതയായിരുന്നിട്ടു കൂടി പെണ്‍കുട്ടി കാണാതായത് സംബന്ധിച്ച അന്വേഷണം അവര്‍ ഊര്‍ജ്ജിതമാക്കിയില്ലെന്നാണ് പരാതി. സോഷ്യല്‍ മീഡിയയിലെല്ലാം വ്യാപകമായി വാര്‍ത്ത പരന്നതിനെ തുടര്‍ന്നാണ് അഞ്ചല്‍ സി.ഐ കേസ് അന്വേഷണം ഏറ്റെടുത്തത്. അപ്പോഴേക്കും സമയം ഉച്ച കഴിഞ്ഞ് രണ്ട് മണിയായിരുന്നു. എന്നാല്‍ ഇതിലും രസകരം പൊലീസ് സംഘം കുളത്തൂപ്പുഴ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത് വൈകിട്ട് അഞ്ചോടെയാണ്. ആയിരത്തിലധികം ഏക്കറോളം വ്യാപിച്ച് കിടക്കുന്ന കുളത്തൂപ്പുഴ എസ്റ്റേറ്റില്‍ ഇരുട്ടിയാല്‍ അന്വേഷണം നടത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെ തിരച്ചില്‍ പിന്നേയും നീണ്ടു. വ്യാഴാഴ്ച രാവിലെ ആറോടെ റബ്ബര്‍ എസ്റ്റേറ്റില്‍ ജോലിയ്‌ക്കെത്തിയ ശ്രീലങ്കന്‍ അഭയാര്‍ഥികളായ തമിഴ് തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. തൊഴിലാളികള്‍ വിശ്രമിക്കുന്ന റോഡിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്നാണ് മൃതദേഹം കണ്ടെടുക്കുന്നത്. തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നത്. പിന്നീട് എസ്റ്റേറ്റില്‍ ഒളിച്ചിരുന്ന രാജേഷിനെ പിടികൂടിയതും നാട്ടുകാര്‍ തന്നെയാണെന്നും പറയപ്പെടുന്നു. ഇവിടെയാണ് പൊലിസിന്റെ അറസ്റ്റ്‌വാദം പൊളിയുന്നത്. ബുധനാഴ്ച രാത്രി മുതല്‍ മഫ്തിയില്‍ പൊലീസുകാര്‍ എസ്റ്റേറ്റിലുണ്ടായിരുന്നെന്നും നാട്ടുകാരും പൊലീസുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്നുമായിരുന്നു അഞ്ചല്‍ സി.ഐയുടെ വാദം. എന്നാല്‍ പൊലീസ് കൃത്യ സമയത്ത് ഇടപെട്ട് അന്വേഷണം നടത്തിയിരുന്നെങ്കില്‍ പെണ്‍കുട്ടിയെ മരണത്തില്‍ നിന്ന് രക്ഷപെടുത്താമായിരുന്നു എന്നാണ് നാട്ടുകാരുടെ ഉറച്ച വിശ്വാസം.

അതേസമയം, വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം.സി ജോസഫൈന്‍, യുവജനകമ്മീഷന്‍ ചിന്താ ജെറോം എന്നിവര്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും പെണ്‍കുട്ടിയുടെ മാതാവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയതായും വാര്‍ത്തയുണ്ട്. എന്നാല്‍ അതൊക്കെ സഹായ വാഗ്ദാനങ്ങളാണ്. അതൊന്നും കുറച്ചുകാണുന്നതുമില്ല. വിടര്‍ന്ന് പരിലസിക്കുന്നതിനുമുമ്പ് കാമാന്ധനായ കാട്ടാളന്‍ കവര്‍ന്നെടുത്ത ആ മുല്ലപ്പുവിന്റെ ജീവന്‍,ഒന്നു ശ്രമിച്ചിരുന്നെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് രക്ഷിക്കാമായിരുന്നില്ലേയെന്ന ചോദ്യത്തിന് മുന്‍പില്‍ സര്‍ക്കാരിന്റെ സഹായവാഗ്ദാനങ്ങള്‍ക്ക് എന്ത് പ്രസക്തി? ദുര്‍ബ്ബലന് നീതിയിന്നും തുലാസിലെന്നതിന് ഇതിനുമപ്പുറം തെളിവുവേണോ? അഞ്ചാലുമ്മൂട് പൊലിസ് പരിധിയില്‍ രണ്ടാഴ്ചക്ക് മുമ്പ് പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ഡയറിയില്‍ ആത്മഹത്യാകാരണങ്ങള്‍ എഴിയിരുന്നതായാണ് സംസാരം. ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണം ഇതുവരെ പൊലിസ് നടത്തുന്നുണ്ടോയെന്നും വ്യക്തമല്ല. ഇഞ്ചവിളയില്‍ രണ്ടുപെണ്‍കുട്ടികളെ ആഫ്റ്റര്‍ കെയാര്‍ഹോമില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതും സംസ്ഥാനതലത്തില്‍ വിവാദമായിരുന്നു. അവരുടെയൊക്കെ കുടുംബങ്ങളും ദുര്‍ബ്ബല വിഭാഗത്തില്‍പ്പെട്ടതായിരുന്നു എന്നതാണ് വസ്തുത. കുളത്തൂപ്പുഴയും അഞ്ചാലുമ്മൂടും ഇഞ്ചവിളയും കുണ്ടറയുമൊക്കെ സമൂഹമനസാക്ഷിയില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് എതു അധികാരകേന്ദ്രങ്ങള്‍ ഉത്തരം നല്‍കും? ഒരു വിലപ്പെട്ട ജീവന് പകരം വയ്ക്കാന്‍ ഏതു സഹായ വാഗ്ദാനങ്ങള്‍ക്കു കഴിയും? പരാതി ആര് നല്‍കുന്നു എന്നതിലല്ല,മറിച്ച് എന്താണ് പരാതിയെന്നാണ് പൊലിസ് മനസിലാക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago