HOME
DETAILS

ഭക്തിയുടെ നിറവില്‍ വിശുദ്ധ കഅ്ബ കഴുകി

  
backup
October 02 2017 | 12:10 PM

kaba-cleaning

 

മക്ക: ലോകത്തെ 150 കോടിയിലേറെ വരുന്ന മുസ്‌ലിംകള്‍ അഞ്ചു നേരവും തിരിഞ്ഞു പ്രാര്‍ത്ഥിക്കുന്ന ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയം ഭക്തിയുടെ നിറവില്‍ കഴുകി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ കഴുകല്‍ ചടങ്ങിന് നേതൃത്വം നല്‍കി. വിശുദ്ധ ഹറമിലെത്തിയ മക്ക ഗവര്‍ണറെ ഹറംകാര്യ പ്രസിഡന്‍സി മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസും ഉപമേധാവി ശൈഖ് ഡോ. മുഹമ്മദ് ബിന്‍ നാസിര്‍ അല്‍ഖുസൈമും ചേര്‍ന്ന് സ്വീകരിച്ചു.

പനിനീരും ഏറ്റവും മുന്തിയ ഊദ് അത്തറും മറ്റ് സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍ഭാഗം കഴുകിയത്. ഇതേ വെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച് ഉള്‍വശത്തെ ചുമരുകള്‍ തുടച്ചു. കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായ ശേഷം ഗവര്‍ണര്‍ ത്വവാഫും രണ്ട് റകഅത്ത് സുന്നത്ത് നിസ്‌കാരവും നിര്‍വഹിച്ചു.

സധാരണയായി മുഹറം പതിനഞ്ചിനാണ് കഴുകല്‍ ചടങ്ങു നടക്കാറുള്ളത്. എന്നാല്‍, ഈ വര്‍ഷം മുഹറം 12നു കഴുകുകയായിരുന്നു. വളരെ തിരക്കൊഴിഞ്ഞ സമയത്താണ് കഴുകല്‍ ചടങ്ങ് നടന്നത്. സൗകര്യത്തിനനുസരിച്ച് ഇരുഹറം കാര്യാലയ വിഭാഗം മുഹര്‍റത്തിലെ ഒരു തിയ്യതി നിശ്ചയിക്കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. മുഹറത്തിനു പുറമേ ശഅബാന്‍ ഒന്നിനാണ് കഅ്ബ കഴുകാറുള്ളത്.

മക്ക പ്രവിശ്യ വൈസ് ഗവര്‍ണര്‍ അബ്ദുള്ള ബിന്‍ ബന്ദര്‍ രാജകുമാരന്‍, ഇരുഹറം വകുപ്പ് കാര്യാലയ മേധാവി ഡോ: ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ്, ഡെപ്യൂട്ടി മേധാവി ശൈഖ് മുഹമ്മദ് ആള്‍ ഖുസൈം,ഹജ്ജ്, ഉംറ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബിന്‍ ബിന്‍തന്‍, മുസ്‌ലിം രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും ഗവണ്‍മെന്റ് വകുപ്പ് മേധാവികളും വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ്കാരനും അടക്കമുള്ളവര്‍ കഴുകല്‍ ചടങ്ങില്‍ പങ്കെുത്തു. ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം ഹറംകാര്യ പ്രസിഡന്‍സി മേധാവി മക്ക ഗവര്‍ണര്‍ക്ക് ഉപഹാരം സമ്മാനിച്ചു.

ഞായറാഴ്ച്ച വിശുദ്ധ കഅ്ബയുടെ കിസ്‌വ താഴ്ത്തി സാധാരണ നിലയിലാക്കിയിരുന്നു. ഹജ്ജ് സമയത്തുണ്ടാകുന്ന കടുത്ത തിരക്ക് കണക്കിലെത്തുന്നതാണ് ഹജ്ജിനു മുന്നോടിയായി കിസ്‌വ ഉയര്‍ത്തികെട്ടിയിരുന്നത്. ഇപ്പോള്‍ ഹാജിമാരെല്ലാം മക്കയില്‍ നിന്നും ഒഴിവായത് കാരണം തിരക്കൊഴിഞ്ഞപ്പോഴാണ് ഉയര്‍ത്തികെട്ടിയിരുന്ന കിസ്‌വ താഴ്ത്തിയിട്ട് സാധാരണ നിലയിലാക്കിയത്.

 

 

വിശുദ്ധ കഅ്ബകഴുകല്‍ ചടങ്ങില്‍ നിന്നും:



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago