സി.എച്ച് മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു
റിയാദ് : ജിദ്ദ അല്‍ റൗദ ഏരിയാ കെ. എം. സി. സി കമ്മറ്റിയുടെ കീഴില്‍ മുസ്‌ലീം ലീഗിന്റെ സമുന്നത നേതാവും മുന്‍ മുഖ്യ മന്ത്രിയുമായിരുന്ന സി. എച്ഛ്. മുഹമ്മദ് കോയാ സാഹിബിന്റെ മുപ്പത്തി നാലാം ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ പുതുക്കി അനുസ്മരണ പ്രഭാഷണവും ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ ഹാജിമാരെ സേവിക്കാന്‍ അല്‍ റൗദ ഏരിയായില്‍ നിന്ന് പോയ വളണ്ടിയര്‍മാര്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉത്ഘാടനം ചെയ്തു.
കേരളത്തിലെ ന്യൂനപക്ഷ ജനവിഭാഗത്തെ ഇന്ത്യന്‍ പൊതു ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവായിരുന്നു സി. എച് മുഹമ്മദ് കോയയെന്നും, കഴിവുറ്റ ഭരണാധികാരിയായും, പത്ര പ്രവര്‍ത്തകനും, ഗ്രന്ഥ കര്‍ത്താവുമായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന പ്രദേശങ്ങളെയും, ജന വിഭാഗങ്ങളെയും വിദ്യാഭ്യാസ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ നിരവധി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്നും അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. കെ. എം. സി. സി. ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അരിമ്പ്ര അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഏരിയാ കമ്മറ്റി പ്രസിഡന്റ് ഹസ്സന്‍ കോയ പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. ജാഫര്‍ മൗലവി, അബ്ദു റഹ്മാന്‍ അയക്കോടന്‍, മുഹമ്മദ് കല്ലിങ്ങല്‍, അബീബ് വളമംഗളം, സെക്രട്ടറി സാബില്‍ മമ്പാട് ട്രഷറര്‍ ആബിദ് പട്ടാമ്പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."