50 വര്‍ഷത്തിനുള്ളില്‍ സഊദിയില്‍ വന്‍ ഭൂചലനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
റിയാദ്: സഊദിയില്‍ അടുത്ത അര നൂറ്റാണ്ടിനിടെ വന്‍ ഭൂചലനം ഉണ്ടാകാന്‍ സാധ്യതയെന്നു മുന്നറിയിപ്പ്. അല്‍ഖസീം യൂണിവേഴ്‌സിറ്റി ജിയോഗ്രഫി വിഭാഗം ഡോ: പ്രൊഫസര്‍ അബ്ദുല്ല അല്‍ മിസ്‌നദ് ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഭൂകമ്പ മാപിനിയില്‍ 6.5 വരെ തീവ്രതയുള്ളതായിരിക്കും ഭൂചലനമെന്നാണ് മുന്നറിയിപ്പ്. അറേബ്യന്‍ ഉപദ്വീപ് ഭൂചലന സാധ്യതകളില്‍ നിന്ന് മുക്തമല്ല. എ .ഡി 132 മുതല്‍ ഇത് വരെയായി 235 ഭൂചലനങ്ങള്‍ മദ്ധ്യ അറേബ്യയില്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ ഒരു ഡസനോളം ഭൂചലനങ്ങള്‍ ആറു ഡിഗ്രി വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭൂചലനങ്ങള്‍ മുന്നില്‍ കണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്നും അദ്ദേഹം മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖസീം യൂണിവേഴ്‌സിറ്റി ജിയോഗ്രഫി ഡിപ്പാര്‍ട്ട് മെന്റ് കാലാവസ്ഥാ വ്യതിയാനം അസ്സോസിയേറ്റ് പ്രൊഫസറും കാലാവസ്ഥ, ജ്യോതി ശാസ്ത്രജ്ഞനും, സഊദി കാലാവസ്ഥാ നിര്‍ണ്ണായക കമ്മിറ്റി സ്ഥാപകനും ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു വരികയാണ് അബ്ദുല്ല അല്‍ മിസ്‌നദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."