HOME
DETAILS
MAL
അക്രമ രാഷ്ട്രീയത്തിനെതിരേ കോണ്‍ഗ്രസിന്റെ സത്യഗ്രഹം
backup
October 02 2017 | 22:10 PM
തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അക്രമരാഷ്ട്രീയത്തിനും അഴിമതിക്കുമെതിരേ സംസ്ഥാനവ്യാപകമായി ആയിരം കേന്ദ്രങ്ങളില്‍ ഉപവാസ സത്യഗ്രഹം നടത്തി.
രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയായിരുന്നു സത്യഗ്രഹം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പെരുന്താന്നിയില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ടും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളി അയര്‍ക്കുന്നത്തും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആലപ്പുഴ ടൗണിലും ഉദ്ഘാടനം ചെയ്തു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ പ്രതിഷേധിക്കാനുള്ള വേദിയായി ഉപവാസ സത്യഗ്രഹത്തെ ജനം തിരഞ്ഞെടുത്തുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."