സംഘ്പരിവാറിനെതിരായ നടപടി സര്‍ക്കാര്‍ പ്രസ്താവനകളില്‍ ഒതുക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: ആര്.എസ്.എസ് അജന്‍ഡ നടപ്പാക്കാനാവാത്തതിലുള്ള നിരാശമൂലമാണ് കേരളത്തെ ജിഹാദി കേന്ദ്രമായി മോഹന്‍ ഭാഗവത് വിശേഷിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടിയെടുക്കാതെ പ്രസ്താവന മാത്രമിറക്കി ആര്.എസ്.എസിനെ നേരിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നിയമം ലംഘിച്ച് പതാക ഉയര്‍ത്തിയ ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെതിരേ നടപടിയെടുക്കാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. സംസ്ഥാന സര്‍ക്കാര്‍ സംഘ്പരിവാറിനോട് കാണിക്കുന്ന മൃദുസമീപനമാണ് അവര്‍ക്ക് കൂടുതല്‍ ധൈര്യം പകരുന്നത്. ആളുകളെ തമ്മിലടിപ്പിക്കാനായി വ്യാജ വിഡിയോ പ്രചരിപ്പിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, വിഷം വമിപ്പിക്കുന്ന പ്രസംഗം നടത്തിയ കെ.പി ശശികല എന്നിവര്‍ക്കെതിരേ എഫ്.ഐ.ആര് ഇട്ടതിനുശേഷം ചെറുവിരല്‍പോലും അനക്കാന്‍ സര്‍ക്കാരിനായിട്ടില്ല.
പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തതിന് വിസ്ഡം പ്രവര്‍ത്തകരെ തല്ലിച്ചതച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പൊലിസ് സ്റ്റേഷനില്‍ കസേരയിട്ട് കൊടുക്കുകയും തല്ലുകൊണ്ടവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതിന്റെ ദോഷഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."