HOME
DETAILS
MAL
ഭീകരവാദം ഒന്നിനും പരിഹാരമല്ലെന്ന് ശിവരാജ് സിങ് ചൗഹാന്
backup
October 02 2017 | 22:10 PM
ഭോപ്പാല്‍: ജമ്മു കശ്മിരിലെ പൂഞ്ച് മേഖലയിലുണ്ടായ ഏറ്റവും പുതിയ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തെ അപലപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. അഹിംസയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ ഗാന്ധിജിയുടെ ജന്മദിന വേളയിലാണ് ആക്രമണമുണ്ടായത് എന്നതിനാല്‍ ഇത് വളരെയധികം നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദം എന്നത് ഒന്നിനുമുള്ള മറുപടിയല്ല. അതാണ് പാകിസ്ഥാന് ആദ്യം പഠിക്കേണ്ട കാര്യമെന്ന് ചൗഹാന് പറഞ്ഞു. പാകിസ്ഥാനില്‍ എങ്ങും ഭീകരവാദവും രക്തച്ചൊരിച്ചിലുമാണ്. ഇത് അവരെ എവിടെയും എത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."