HOME
DETAILS
MAL
ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ പരോള്‍ ആവശ്യവുമായി ശശികല
backup
October 02 2017 | 22:10 PM
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല 15 ദിവസം പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് കത്ത് നല്കി.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവ് എം. നടരാജനെ ശുശ്രൂഷിക്കുന്നതിനായാണ് അവര്‍ പരോള്‍ ആവശ്യപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരി മുതലാണ് ശശികല ബംഗളൂരുവില്‍ തടവിലായത്. രോഗിയായ ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിനായി ശശികല ഇന്നലെയാണ് പരോളിന് അപേക്ഷിച്ചതെന്ന് ടി.ടി.വി ദിനകരന് അറിയിച്ചു. അവരുടെ ഭര്‍ത്താവ് നടരാജനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരള്‍ മാറ്റ ശസ്ത്രക്രിയക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും അദ്ദേഹം പലതരം രോഗങ്ങളുടെ പിടിയിലാണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."