ആശുപത്രി മാനേജ്‌മെന്റ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി മലയാളി നഴ്‌സ്
ന്യൂഡല്‍ഹി: തന്നെ കൊലപ്പെടുത്താന്‍ മാനേജ്‌മെന്റ് നീക്കം നടത്തുന്നതായി ആത്മഹത്യക്കു ശ്രമിച്ച ഡല്‍ഹിയിലെ ഐ.എല്‍.ബി.എസ് ആശുപത്രിയിലെ മലയാളി നഴ്‌സ്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ ശേഷം ചികിത്സ തേടിയപ്പോള്‍ ഐ.എല്‍.ബി.എസ് ആശുപത്രി അധികൃതര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആലപ്പുഴ സ്വദേശിയായ ജീനാ ജോസഫിന്റെ (33) പരാതി. ഇക്കാര്യം ഡിസ്ച്ചാര്‍ജ് രേഖകളിലുണ്ടെന്നും യുവതി പറഞ്ഞു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്‍കുന്ന മെഡാ സോളം എന്ന മരുന്ന് ഡോസ് കൂട്ടി നല്‍കിയെന്നാണ് പരാതി. സാധാരണ 2- 3 എം.എല്‍ ഡോസില്‍ നല്‍കുന്ന മരുന്ന് ഇവര്‍ക്ക് രണ്ട് തവണകളായി 40 എം.എല്‍ നല്‍കിയെന്നാണ് പരാതി. ഇതു സംബന്ധിച്ച് ഇന്ന് പൊലിസില്‍ പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
ജോലിയില്‍ നിന്നു പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയതിനാല്‍ ആദ്യം ഇവരെ പ്രവേശിപ്പിച്ചത് ഐ.എല്‍.ബി.എസ് ആശുപത്രിയിലായിരുന്നു. തുടര്‍ന്ന് ഇവരെ എയിംസിലേക്ക് മാറ്റുകയായിരുന്നു. അപകട നില തരണം ചെയ്ത ഇവരെ ഇന്നലെ വീട്ടിലേക്ക് മാറ്റി. അതേസമയം, വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി നഴ്‌സുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."