പശുക്കടത്ത് ആരോപിച്ച് മുസ്്‌ലിം സഹോദരങ്ങളുടെ 2.5 കോടിയുടെ സ്വത്തുക്കള്‍ പൊലിസ് പിടിച്ചെടുത്തു
ലഖ്‌നൗ: പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്്‌ലിം സഹോദരങ്ങളുടെ സ്വത്തുക്കള്‍ ഉത്തര്‍പ്രദേശ് പൊലിസ് പിടിച്ചെടുത്തു. എതാണ്ട് 2.5 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ അടുത്ത ദിവസം തന്നെ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമെന്നും പൊലിസ് അറിയിച്ചു.
മൊറാദാബാദിലെ കൊട്‌വാലിയില്‍ കന്നുകാലി കച്ചവടക്കാരനായ ഫര്‍ഹാന്‍, ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ സരിക്, സുബാന്‍ എന്നിവരുടെ സ്വത്തുക്കളാണ് പൊലിസ് പിടിച്ചെടുത്തത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി കന്നുകാലി മോഷണത്തിലൂടെയും നിയമ വിരുദ്ധ പ്രവര്‍ത്തനത്തിലൂടെയുമാണ് ഇവര്‍ പണം സമ്പാദിച്ചതെന്നാണ് പൊലിസ് പറയുന്നത്.
പശുക്കടത്ത് വിരുദ്ധ നിയമപ്രകാരം ഇവരുടെ സ്വത്ത് വകകള്‍ പിടിച്ചെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് തഹസില്‍ദാരും കൊട്്‌വാലി പൊലിസും ചേര്‍ന്ന് ഇവരുടെ പേരിലുള്ള സ്വത്ത് വകകള്‍ പിടിച്ചെടുക്കുകയായിരുന്നു.
സഹോദരങ്ങളായ മൂന്നുപേരെയും പൊലിസ് ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറിയിട്ടുണ്ട്. ഫര്‍ഹാനാണ് കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയെന്നാണ് മൊറാദാബാദ് അഡീഷനല്‍ പൊലിസ് സൂപ്രണ്ട് പങ്കജ് കുമാര്‍ പാണ്ഡെ അറിയിച്ചത്.
പശുക്കടത്തും കശാപ്പും ഗുരുതരമായ കുറ്റകൃത്യമായി കാണുമെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ പശുക്കടത്ത് വിരുദ്ധ നിയമപ്രകാരം നടപടിയെടുക്കുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പിന്‍ബലത്തിലാണ് ഇവര്‍ക്കെതിരേ നടപടിക്ക് പൊലിസ് തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."