നല്ല ഭക്ഷണവും മദ്യവും കിട്ടണമെങ്കില്‍ ദലിതര്‍ സൈന്യത്തില്‍ ചേരണമെന്ന് കേന്ദ്ര മന്ത്രി
മുംബൈ: ദലിതരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശവുമായി കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റുമായ രാമദാസ് ബന്ദു അത്താവാലെ. നല്ലഭക്ഷണവും മദ്യവും കിട്ടണമെങ്കില്‍ ദലിത് യുവാക്കള്‍ സൈന്യത്തില്‍ ചേരണമെന്നാണ് അദ്ദേഹം ഇന്നലെ പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ദലിത് യുവാക്കള്‍ നാടന്‍ മദ്യമാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം നല്ല ഭക്ഷണവും നല്ല റമ്മും കിട്ടണമെങ്കില്‍ അവര്‍ വായു- നാവിക- കരസേനകളിലേതെങ്കിലുമൊന്നില്‍ ചേരണമെന്നാണ് അദ്ദേഹം പറഞ്ഞത്. സൈന്യത്തില്‍ ചേരുന്നവരെല്ലാം രക്തസാക്ഷികളാകുന്നില്ല. ഇവരേക്കാള്‍ കൂടുതലാണ് റോഡ് അപകടങ്ങളിലും ഹൃദയാഘാതത്തിലും രാജ്യത്ത് മരിക്കുന്നത്. ദലിതര്‍ക്ക് സൈന്യത്തില്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ദലിതരെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവന്നതോടെ മന്ത്രിക്കെതിരേ രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടായത്. സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."