ഗുജറാത്തില്‍ ഗര്‍ഭ ആഘോഷത്തില്‍ പങ്കെടുത്ത ദലിത് യുവാവിനെ മര്‍ദിച്ച് കൊന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ നവരാത്രി പരിപാടിയുടെ ഭാഗമായി നടക്കുന്ന ഗര്‍ഭ ആഘോഷത്തില്‍ പങ്കെടുത്ത ദലിത് യുവാവിനെ പട്ടേല്‍ സമുദായക്കാര്‍ അടിച്ചുകൊന്നു.
ആനന്ദ് ജില്ലയിലെ ഭദ്രാണിയ ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവമെന്ന് പൊലിസ് അറിയിച്ചു. ജയേഷ് സോളങ്കി, ബന്ധുവായ പ്രകാശ് സോളങ്കി, ഇവരുടെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ വീടിനടുത്തുള്ള ക്ഷേത്രത്തിനടുത്ത് ഗര്‍ഭ ആഘോഷം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പട്ടേല്‍ സമുദായക്കാരനായ ഒരാളെത്തി ഇവരെ ജാതീയമായി അവഹേളിക്കുകയും ഉത്സവം കാണാന്‍ ഇവര്‍ക്ക് അധികാരമില്ലെന്ന് പറയുകയും ചെയ്തത്. തുടര്‍ന്ന് ഇവരോട് സ്ഥലത്ത് നിന്ന് മാറിപ്പോകാനും ആവശ്യപ്പെട്ടു.
പിന്നീട് കൂടുതല്‍ ആളുകളെ വിളിച്ചു കൂട്ടി ഇവരെ ആക്രമിക്കുകയായിരുന്നു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. ആക്രമണത്തില്‍ ജയേഷ് സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. ഇവരെ ജാതീയമായി അവഹേളിച്ചയാളുമായി നേരത്തെ ഒരുതരത്തിലുള്ള ശത്രുതയും ദലിത് യുവാക്കള്ക്കില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അക്രമികളെ ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."