HOME
DETAILS

അസമില്‍ വീണ്ടും വെള്ളപ്പൊക്കം; ജനജീവിതത്തെ ബാധിച്ചു

  
backup
October 02 2017 | 22:10 PM

%e0%b4%85%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa


ഗുവാഹത്തി: അസമിനെ നിശ്ചലമാക്കി വീണ്ടും വെള്ളപ്പൊക്കം. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി 78,000 ജനങ്ങളെയും 16,000 വളര്‍ത്തുമൃഗങ്ങളേയും വെള്ളപ്പൊക്കം ബാധിച്ചതായാണ് അസമിലെ ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചത്. ഈ വര്‍ഷം കനത്ത മഴയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പലതവണ വെള്ളപ്പൊക്കത്തിന്റെ പിടിയിലായിരുന്നു.
അസമിലും അയല്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മേഘാലയയിലും കനത്ത മഴ തുടരുകയാണ്. അസമിലെ ലഖിംപൂര്‍, ദക്ഷിണ സല്‍മാര, ഗോള്‍പാറ, ഹോജായി, കാര്‍ബി ആങ്‌ലോങ് ജില്ലകളിലാണ് കനത്ത മഴയെതുടര്‍ന്ന് വെള്ളം പൊങ്ങിയത്. അസം-മേഘാലയ അതിര്‍ത്തിയിലെ ഗോള്‍പാറ ജില്ലയിലെ ഏഴ് റവന്യു സര്‍ക്കിളുകളിലെ 86 ഗ്രാമങ്ങളേയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇവിടെ 41,000 പേരെ ബാധിച്ചപ്പോള്‍ ദക്ഷിണ സല്‍മാരയില്‍ 29,000 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.
ഗൊലാഘട്ടിലെ നുമാലിഘട്ടിലൂടെ ഒഴുകുന്ന ധന്‍സിരി നദി കരകവിഞ്ഞ് ഒഴുകുകയാണ്. വെള്ളപ്പൊക്കം സാരമായി ബാധിച്ച ജില്ലകളില്‍ 18 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഗോള്‍പാറയില്‍ വെള്ളപ്പൊക്കത്തിലകപ്പെട്ട 30 പേരെ സംസ്ഥാന ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് രക്ഷപ്പെടുത്തി.
വെള്ളപ്പൊക്കമുണ്ടായ ജില്ലകളില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. ദുരിതബാധിതര്‍ക്ക് ഭക്ഷണം, കുടിവെള്ളം, ബേബി ഫുഡ്, പുതപ്പ്, മരുന്ന് എന്നിവ എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 160 പേര്‍ മരിച്ചതായാണ് കണക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago