കിമ്മിന്റെ സഹോദരനെ വിഷം കുത്തിവച്ച് കൊന്നതില്‍ പങ്കില്ലെന്ന് യുവതികള്‍
ക്വലാലംമ്പൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിമ്മിന്റെ അര്‍ധ സഹോദരന്‍ കിങ് ജോങ് നാം (45) മലേഷ്യയില്‍ വധിക്കപ്പെട്ട കേസില്‍ പങ്കില്ലെന്ന് പിടയിലായ യുവതികള്‍. മലേഷ്യയില്‍ നടക്കുന്ന വിചാരണക്കിടെയാണ് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ഇവര്‍ പറഞ്ഞത്.
ക്വലാലംമ്പൂര്‍ വിമാനത്താവളത്തില്‍ ഫെബ്രുവരി മാസത്തിലായിരുന്നു മാരകവിഷം കുത്തിവച്ച് കിങ് ജോങ് നാമിനെ വധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിയറ്റ്‌നാം സ്വദേശിയായ തൈ ഹോങ്(29), ഇന്തോനേഷ്യക്കാരി സീതി ആയിശ (25) എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. മരണത്തിന്റെ കാരണമായ വിഷം ജോങ് നാമിന്റെ മുഖത്ത് പുരട്ടിയ ഇവര്‍ക്ക് ഉത്തരകൊറിയയില്‍ നിന്ന് പരിശീലനം കിട്ടിയെന്നും കൊലപാതകത്തില്‍ ആ രാജ്യത്തിന് പങ്കുണ്ടെന്നുമാണ് മലേഷ്യന്‍ വാദം.
എന്നാല്‍ ഉ.കൊറിയ കൊലപാതകത്തിലെ ബന്ധം നിഷേധിച്ചു. ഇവര്‍ക്കു പുറമെ കൊലപാതകം നടന്ന ദിവസം മലേഷ്യ വിട്ട നാല് ഉ.കൊറിയക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് പ്രോസിക്യൂട്ടര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞു. അതീവ സുരക്ഷയോടെയാണ് യുവതികളെ കോടതിയില്‍ ഹാജരാക്കിയത്. കൈയാമംവച്ച ഇവരെ ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് ക്വലാലംമ്പൂരിലെ കോടതിയില്‍ എത്തിച്ചത്.
മലേഷ്യന്‍ നിയമപ്രകാരം ഇവര്‍ പ്രതികളാണെന്ന് തെളിയുകയാണെങ്കില്‍ വധശിക്ഷയാണ് ലഭിക്കുക. മലേഷ്യ വിട്ട ഉ.കൊറിയന്‍ ഏജന്റുകളാണ് ജോങ് നാമിന്റെ കൊലപാതകത്തിലെ പ്രതികളെന്ന് യുവതികളുടെ അഭിഭാഷകര്‍ വാദിച്ചു. കൊലപാതകം നടക്കുമ്പോഴുണ്ടായിരുന്ന 12 ജോലിക്കാരും വിചാരണയുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയിരുന്നു.
ഉത്തരകൊറിയന്‍ ഏകാധിപതിയായിരുന്ന അന്തരിച്ച കിങ് ജോങ് ഇല്ലിന്റെ മൂത്ത മകനാണ് കിങ് ജോങ് നാം. ഇദ്ദേഹത്തിന്റെ അനന്തരവാകാശായായി ജോങ് നാം മാറുമെന്ന് കരുതിയെങ്കിലും 2001ല്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ജപ്പാനില്‍ പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അനഭിമിതനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."