മൊണാര്‍ക്ക് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു; വിദേശത്ത് കുടുങ്ങിയത് ഒരു ലക്ഷം പേര്
ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടനിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ട്വിറ്റര്‍ വഴിയാണ് സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കുന്ന കാര്യം മൊണാര്‍ക്ക് അറിയിച്ചത്. അവധിക്കാല സര്‍വിസുകളും കമ്പനി നിര്‍ത്തിവച്ചു. മുന്‍കൂറായി ബുക്ക് ചെയ്തിരുന്ന 300,000 യാത്രക്കാരുടെ ടിക്കറ്റുകള്‍ എയര്‍ലൈന്‍സ് കാന്‍സല്‍ ചെയ്തിട്ടുണ്ട്. മൊണാര്‍ക്കിനെ ആശ്രയിച്ചിരുന്ന ഒരു ലക്ഷത്തോളം പേര് വിദേശത്ത് കുടുങ്ങിയിയതായാണ് റിപ്പോര്‍ട്ടുകള്‍.
വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയ യാത്രക്കാരെ തിരികെ കൊണ്ടുവരാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയോട് (സി.എ.എ) ബ്രിട്ടന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 30 വിമാനങ്ങള്‍ ഇവരെ തിരികെ കൊണ്ടുവരാനായി തയാറാക്കിയിട്ടുള്ളതായി സി.എ.എ പറഞ്ഞു. വിമാന സര്‍വിസുകളിലെ ശക്തമായ മത്സരവും ചെലവിലുണ്ടായ വര്‍ധനവുമാണ് സര്‍വിസുകള്‍ നിര്‍ത്താന്‍ കാരണമെന്ന് മൊണാര്‍ക്ക് എയര്‍ലൈന്‍സ് വക്താവ് ബ്ലൈയര്‍ നിമ്മോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."